Advertisment

കവിതയോണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ചിങ്ങമാസത്തിൽ

ഓണാഘോഷമുണ്ടെന്നറിഞ്ഞതെപ്പോഴാണ്

*

ഓണപ്പാട്ടിന് ഈണമുണ്ടെന്നറിഞ്ഞതെപ്പോഴാണ്

*

കുട്ടിക്കാലത്ത് പൂപറിക്കാൻ പോയപ്പോഴോ ?

*

കിഴക്കേതിലെ നാരായണിയമ്മയുടെ വീട്ടിൽ

ചമ്രം പടിഞ്ഞിരുന്ന് ഓണസദ്യ ഉണ്ടപ്പൊഴോ.?

*

ചാടിയും തുള്ളിയും കുഞ്ഞുമക്കൾ

ഉള്ളംതുറന്നാറാടുന്നു

ഓണം വന്നതറിയിക്കുന്നു.

കാണാമേയാഘോഷവായ്പിതെങ്ങും

*

പൂവെട്ടെൻമുറ്റത്തു

പൂക്കളമൊരുക്കാൻ

പൂവുമായെത്തിയൽവാസികൾ

പൂക്കളമൊരുക്കി

മത്സരത്തിനായി

ആരവമുണർത്തി പുലർ വേളയിൽ.

കാത്തുകഴിഞ്ഞവർ രണ്ടു കൊല്ലക്കാലം

പേർത്തും രസിക്കട്ടെ പറ്റുവോളം!

**

കോവിഡാനന്തര പൂക്കളഭംഗിയൊരുക്കുമ്പോൾ

കേരളമണ്ണിന്റെ മക്കളോടു്‌

കാരുണ്യം കാട്ടിക്കൊണ്ടാവണം

നേരിട്ടുവന്നുകൊണ്ടനുഗ്രഹിക്കണം

പാരിലെ തിന്മകൾ തൂത്തെറിയണം

എത്തിപ്പിടിക്കണം മാനത്തമ്പിളിയെ.

Advertisment