Advertisment

കവിത - തിരിച്ചു പറക്കുന്ന ദേശാടന പക്ഷികൾ

author-image
സത്യം ഡെസ്ക്
Updated On
New Update

അഷ്‌റഫ് കാളത്തോട്

publive-image

നിറയെ ഇതളുകൾ ഉള്ള പിച്ചകമരം

കാറ്റിന്റെ സൗഹൃദമാണ്

മുറ്റത്ത് എന്തോ തിരയുന്ന

വെയിൽപൂക്കളുടെ

ഹൃദയത്തിൽ വീണ്

അവ കൂടുതൽ സുരഭിലമാകുന്നു

ആ വായു ശ്വസിക്കുവാൻ വേണ്ടിയാണ്

നാടുതെണ്ടി പക്ഷികൾ

ആ പൂ മരത്തെ കീഴടയാക്കിയത്

സുഗന്ധ വ്യഞ്ചന കലവറതന്നെയാണ്

കീഴടക്കലുകൾക്ക് കാരണം

പറങ്കികൾ കേരളത്തിന്റെ ഹൃദയത്തിൽ

പാണ്ടിമേളം നടത്തിയതും

സുഗന്ധ വ്യഞ്ചനത്തിനു വേണ്ടിയായിരുന്നു

കറുത്ത കല്ലുകൾകൊണ്ട് നിർമ്മിച്ച

കാരാഗൃഹമാണ് കേരളീയരുടെ

സ്വപനങ്ങൾക്ക് കൂട്ടുനിന്നത്

ആ അശാന്തതയിലും

നിശ്ശബ്ദ വേദനയിലും

മുകളിലേക്ക് കൈകൾ ഉയര്ത്തി

മൈത്രിയുടെ പ്രാര്ഥനയിൽ

അവർ മുഴുകിയിരുന്നു...

കാരാഗൃഹ പടിയുടെ പുറത്ത്

ചുവരിലെ ഗജ ചിത്രങ്ങൾക്ക് താഴെ

വെട്ടിക്കൊല്ലാൻ തൂങ്ങുന്ന വാൾ

ഒരു പേടി സ്വപ്നമായിരുന്നു..

കണ്ണുകൾ കർക്കിടകം പോലെ ചോരുന്നതും

മനസ്സ് മീനചൂടിൽ പുഴുകി

പുഴയിലെ പായൽ മാറ്റുന്നത് പോലെ

പിണക്കങ്ങളുടെ പതപ്പുമാറ്റി കേരളം

ഒന്നിച്ചത് കൊണ്ടാണ്

വെള്ളക്കാർ വാണം വിട്ടത് പോലെ

ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിലേക്ക്

തിരിച്ചൊഴുകിയത്..

കുപ്പിവള കിലുങ്ങും പോലെ

കിലുങ്ങി കുണുങ്ങി നിൽക്കുന്ന

വസന്തം നാടുവിട്ടാലെ

തത്രപ്പെട്ടു കരയിലേക്ക് ക്ഷോഭം കൊള്ളുന്ന

തിരമാലകൾ തിരിച്ചു കടലിലേക്കെന്നപോലെ

തിരിച്ചു പറക്കുന്ന ദേശാടന പക്ഷികളെ

കണ്ട് പിച്ചകമരത്തിനും ചിരിക്കാൻ കഴിയു.

poem
Advertisment