Advertisment

യാത്ര (കവിത)

author-image
ബെന്നി ജി മണലി കുവൈറ്റ്
Updated On
New Update

publive-image

Advertisment

യാൾ നടന്നു തുടങ്ങി ഒരുസാധാരണക്കാരനയി, പരിചിതമില്ലാത്ത വഴിയിലൂടെ. ഏകനായ്. കുറെ ദൂരം നടന്നപ്പോൾ ചില ഇഷ്ടമിത്രങ്ങൾ കൂട്ടിനും. ഒരുവശത്തു പരിഹാസവും നിന്ദയും പുച്ഛവും. വഴിയിൽ അയാൾ ഒറ്റയാകുമെന്നും , അയാൾ തളരുമെന്നും വീഴുമെന്നും അവർ നിരന്തരം പുച്ഛിച്ചു തരം താഴ്ത്തി

കുറച്ചു പേർ അയാളെ മനപൂർവം ഒഴിവാക്കി, ചിലർ അയാളെ രാജ്യദ്രോഹി ആക്കി, മറ്റു ചിലർ ആകട്ടെ കഴിവുകെട്ടവനെന്നും. അയാളുടെ മാതാവിനെയും കുടുംബത്തെയും പരിഹസിച്ചവർ വേറെ.

ഒന്ന്പറയട്ടെ സത്യം പറയട്ടെ അവർക്കൊക്കെ അയാളെപേടിയാണ്കാരണം അയാൾനുണകൊണ്ട്കൂമ്പാരം കെട്ടുന്നില്ല , മഞ്ഞുമല ഉയർത്തുന്നില്ല.അയാളുടെ പേരിനെ പോലും അവർ ഭയപ്പെടുന്നു പാരമ്പര്യത്തെ , പിതാമഹന്മാരെയും അവരുടെ ത്യാഗത്തെയും , രക്തത്തെയും, രക്തസാഷ്യത്തെയുംപോലും..

അയാൾ ഏകനായ്നടന്നുതുടങ്ങി പുച്ഛിക്കുന്നവരുടെ എണ്ണവും, അയാളുടെവസ്ത്രത്തെ , നടപ്പിനെ , കാലിലെ ചെരുപ്പിനെ , മുഖത്തെ താടിപോലും അവർഅയാളെ പുച്ഛിക്കുന്നതിനായി ചേർത്തു എന്നാൽ അയാൾ നടത്തം തുടർന്നു

അൽപദൂരം കഴിഞ്ഞപ്പോൾ അവർ മടുത്തു വായടച്ചു, അയാൾ പുഞ്ചിരി തൂകി നടന്നു നീങ്ങി. നിണവും , വിയർപ്പും വഴിയിൽ വീണുമണ്ണിൽ കലർന്ന് ..

വഴിയേറെ നടന്നു അയളോടൊപ്പം ജനം കൂടി , അവർ സാധാരണക്കാർ , കീറിയ വസ്ത്രവും, തേഞ്ഞുഅറ്റ , പാദരക്ഷകളും,പിന്നെനഗ്നപാദരും. അവരുടെ കണ്ണുകളിൽ ദയനീയത, ഭയം, അവർ അവനെ ചുറ്റി വളഞ്ഞു . അയാൾക്ക്സ്നേഹചുംബനങ്ങൾ നൽകി, അയാൾ അവരെകെട്ടിപിടിച്ചു ചേർത്ത്നിർത്തി , സ്വാന്തനം നൽകി .

അവർക്കു വിയർപ്പിന്റെ ഗന്ധമുണ്ടയിരുന്നു , മണ്ണിന്റെയും. എങ്കിലും അയാൾ അവരെ ചേർത്ത്നിർത്തി , കുഞ്ഞുങ്ങളെ കൈകളിൽ എടുത്തു, മുത്തം നല്‍കി. അയാൾ പ്രോട്ടോകോൾക്കു വഴങ്ങിയില്ല. അവരുടെ കണ്ണുകളിഭീതിവിട്ടൊഴിഞ്ഞു .. അയാൾ നടത്തംതുടർന്ന് .

മഴയും, വെയിലും, മഞ്ഞും, കാറ്റും, ചൂടും, തണുപ്പും, പൊടിയും, കുന്നും , മലയും എല്ലാം മറന്നു അയാൾ നടന്നു . വേദന തോന്നിയപ്പോൾ, തണുപ്പ്തോന്നിയപ്പോൾ, മഴകൊണ്ടപ്പോൾ, അയാഉറ്റുനോക്കഅയാൾക്കൊപ്പതടിച്ചുകൂടുന്ജനക്കൂട്ടത്തെ , അത്അയാൾക്ക്ഊർജമായി. അയാനടന്നുഅയാൾക്കായിട്ടല്ല , സ്വന്തംനാടിനായി , ഈ നാടിൻറെ മണ്ണിൽ രക്തവും , മാംസവും ചിന്തിയതന്റെ ഓർത്തു. ഭാവി തലമുറക്കായി ....

ദിവസങ്ങൾ , മാസങ്ങൾകഴിഞ്ഞു, അയാൾനടന്നുകേറി ലക്ഷ്യത്തിലേക്കല്ല, ജന്മനസുകളിലേക്കു, നീണ്ടുവളർന്നു, നരച്ചതാടിയുമായി , ശോഷിച്ച ശരീരവുമായി അയാൾ നടന്നുകേറി , ജനഹൃദയങ്ങളിലൂടെ , ഭാരതത്തിന്റെ , ഭാരതംബയുടെ ശിരസിലേക്കു , ചോര വീണ ആ മണ്ണിലേക്ക്, നിലക്കാത്ത , വെടിയൊച്ചയും , കരച്ചിലും ഉള്ള ആ മണ്ണിലേക്ക് .

പെയ്തൊലിക്കുന്ന മഞ്ഞിലൂടെ അയാൾനടന്നു ലക്ഷ്യം നേടി. അയാതിരിഞ്ഞനോക്കി അവിടെ അയാളോടോപ്പും അനേകായിരങ്ങൾ .അങ്ങ്കന്യാകുമാരി മുതൽ കാശ്മീർവരെ അയാൾ നടന്നു കയറി നമ്മിലേക്ക്

ജയ്ഹിന്ദ്

ബെന്നിജിമണലി

Advertisment