Advertisment

തൂലികേ നീയും " കവിത മഞ്ജുള ശിവദാസ്‌.

author-image
admin
Updated On
New Update

publive-image

Advertisment

കവിത വറ്റുന്ന കാലത്തു നീയെന്റെ-

മരണമാഘോഷമാക്കുമോ തൂലികേ?

തളിരിലേ കനവു വാടിത്തുടങ്ങിയോ,

അഭയമേ നീയുമസ്തമിക്കുന്നുവോ?

 

എന്റെ നിനവുകൾ പങ്കുവച്ചീടുവാൻ-

നിന്റെ രുധിരം കവർന്നു ഞാൻ തൂലികേ,

സ്വാന്തമസ്വസ്ഥമായിടും നേരത്തു-

നിന്നിലേയ്ക്കു ചുരുങ്ങിയിരുന്നു ഞാൻ.

 

അഴലുകൾ വഴിക്കിരുവശം നിന്നിട്ടു-

നിഴലു പാകിടും വേളയിൽ നിന്നിലേ-

യ്ക്കാശ്രയം തേടിഎത്തിടാറുണ്ടു ഞാൻ,

ഭാരമൽപ്പമിറക്കി വച്ചീടുവാൻ.

 

ഒരു വരിപോലുമെഴുതാതെ ചിലനേര-

മർത്ഥശൂന്യമാം വരകളാൽ നിൻ-

ജീവരക്തവും പുസ്തകത്തിന്റെ താളുകളു-

മെത്രനിർദ്ദയം പാഴാക്കി ഞാൻ സഖീ.

 

എത്രയോ തവണ വെട്ടിത്തിരുത്തിയും,

കുത്തിവരകളാലരിശങ്ങൾ നീക്കിയും,

നിന്റെ തനുവെന്റെ വിരലുകൾക്കിടയിലായ്-

പാരതന്ത്ര്യം രുചിക്കയാണിപ്പോഴും.

 

നോവു കടലൊന്നിരമ്പുന്നകത്തുമെൻ-

പ്രാണനുരിയുന്ന വേദന പുറത്തും.

എന്നിൽനിന്നുമെന്നേക്കുമായ് മോചനം,

തൂലികേ നീയുമാശിച്ചിരുന്നുവോ?

 

Advertisment