Advertisment

പുറപ്പാട്

author-image
ബെന്നി ജി മണലി കുവൈറ്റ്
Updated On
New Update

ഇത് ഒരു പുറപ്പാടിന്‌ കാലം

പുതു മേച്ചിൽ പുറങ്ങൾ തേടി , മറുനാട്ടിലെത്തി

ജീവിതം കരുപിടിപ്പിക്കൻ പോയവരുടെ ഒരു മടക്കയാത്ര

അന്നത്തിനും വരുമാനത്തിനുമായി പോയവർ

അന്നമില്ലാതെ ജലപാനമില്ലാതെ , അവർ തിരുച്ചു നടന്നു

publive-image

അവരുടെ വരുമാനങ്ങൾ അടഞ്ഞു

വസഥലങ്ങളിൽനിന്നു തള്ള പെട്ട്

കൈയിലൊതുങ്ങുന്നതുമായവർ നടന്നു തുടങ്ങി

തേഞ്ഞതും അറ്റതുമായ പാദരക്ഷകൾ

ചിലർക്ക് അതും അന്യമായി

സ്വന്ത ഗ്രാമത്തിലെത്തി ജീവശ്വാസം കൊതിച്ചു

സ്വന്തം കൂരക്കുള്ളിൽ അന്തിയുറങ്ങാൻ കൊതിച്ചു

അവർ നടന്നു അനേക കാതങ്ങൾ

Advertisment

യാത്രയിൽ ചിലരുടെ പാദങ്ങൾ വഴിയിൽ

ഉരഞ്ഞും ചതഞ്ഞും നിണം വാർന്നും വീണു

ചിലർ വാഴിത്തലക്കൽ വീണു മണ്ണടിഞ്ഞു

ചിലർ വിശപ്പിനാലും ദാഹത്താലും വീണു മരിച്ചു

മരിച്ചവരുടെ ദേഹവും പേറി അവർ നടന്നു

കുഞ്ഞുങ്ങൾ മരിച്ചു വീണു , ഗർഭിണികൾ

വഴിയിൽ ജന്മം നൽകി ചിലരോ ലക്ഷ്യത്തിലെത്തി

ആ പുറപ്പാട് അധികാരികളോ , ഭരണ വർഗ്ഗമോ

സമ്പന്ന പ്രഭുക്കളോ അറിഞ്ഞില്ല

അറിഞ്ഞവർ മൗനം പാലിച്ചു.

മാറണമെത്തും മുൻപ് അവർ നിങ്ങളെ ശപിച്ചിട്ടുണ്ടാവില്ലെ ?

ആ ശാപം നിങ്ങളെ തേടി വരാതിരിക്കട്ടെ !!!!

publive-image

poem purappadu
Advertisment