പട്ന : സഹപ്രവര്‍ത്തകയെ ഹോട്ടല്‍ റൂമില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്മേല്‍ പൊലീസ് കോണ്‍സ്റ്റബിലിനെ അറസ്റ്റു ചെയ്തു. ബിഹാറിലെ പട്നയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പട്നയിലെ സഹാര്‍സയില്‍ പോസ്റ്റിംഗ് ലഭിച്ച രാജീവ് കുമാറാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/U50EWoEwbBsowJ0UHzOt.jpg)
സാസാറാം വനിത ബറ്റാലിയനിലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ഇവരുടെ ഭര്‍ത്താവും രാജീവിന്‍റെ സുഹൃത്തുമായ ആളുടെ പരാതിയിലാണ് നടപടി എടുത്തത്.
ഭാര്യയെ രാജീവ് പീഡിപ്പിച്ചതായി പൊലീസുകാരന്‍ കൂടിയായ ഇയാളാണ് പരാതിപ്പെട്ടത്. രാജീവുമായി ഏറെക്കാലത്തെ അടുപ്പമുള്ള പൊലീസുകാരനാണ് പരാതിക്കാരനെന്നും പൊലീസ് വ്യക്തമാക്കുന്നു.രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.