Advertisment

വെറും ഭംഗി മാത്രമല്ല, മാതളം ഒരു ഔഷധം കൂടിയാണ്; മാതളത്തില്‍ നിന്നു ലാഭം കൊയ്യാം

author-image
സത്യം ഡെസ്ക്
Updated On
New Update

മുറ്റത്തു കായ്ചു ചുവന്നു കിടക്കുന്ന മാതള നാരകങ്ങള്‍ കണ്ണിന് ആനന്ദദായകമാണ്. വെറും ഭംഗി മാത്രമല്ല, മാതളം ഒരു ഔഷധം കൂടിയാണ്. കേരളത്തിന്റെ സാഹചര്യത്തിന് അധികം ഇണങ്ങാത്ത ഇനമാണ് മാതളം. ഈര്‍പ്പമുള്ള അന്തരീക്ഷമായതിനാലാണിത്. പക്ഷേ അധികം മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന ഒരു കൃഷിരീതി കൂടിയാണിത്.

Advertisment

publive-image

ഒരു കുരുവും കിളിക്കാന്‍ യാതൊരു വളവും നല്‍കേണ്ട. വിത്തിനു മുളയ്ക്കാനുള്ള സാഹചര്യം മാത്രം മതി. ഇനി മാതള കുരു കിളിപ്പിക്കാന്‍ വലിയ പാടൊന്നും ഇല്ല. കടയില്‍ നിന്നു വാങ്ങുന്ന മാതളം ജ്യൂസറിലോ എക്‌സാക്ടറിലോ ജ്യൂസാക്കുക്ക. ബാക്കി വരുന്ന വേസ്റ്റ് ഏതെങ്കിലും ചെടിച്ചട്ടിയില്‍ ചുമ്മാതിടുക. മറ്റൊരു ചട്ടിയിലെ ചെടിയുടെ മൂട്ടില്‍ നിന്നും കുറച്ചു മണ്ണു കൈകൊണ്ടു വാരി അതിന്റെ പുറത്തു ഇടുക.

മറ്റു ചെടികള്‍ നനക്കുന്നതിന്റെ കൂടെ അല്‍പ വെള്ളം ഇവിടെയും ഒഴിച്ച് കൊടുക്കുക അഞ്ചാറു ദിവസം കുറെ തൈകള്‍ മുളപൊട്ടി വരുന്നത് കാണാം. അത്യാവശ്യം വളര്‍ച്ച എത്തിയാല്‍ എല്ലാം മാറ്റി നടുക. അത്ര തന്നെ. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതലായി മാതളം കൃഷി ചെയ്യുന്നത്. ആഗ്രഹമുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാതളം നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യാം.

ഗണേഷ്, മൃദുല, മസ്‌കറ്റ്, ജ്യോതി, റൂബി, ധോല്‍ക്കസ ഭഗവ് തുടങ്ങിയ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ വാങ്ങിവേണം നടാന്‍.

മഴക്കാലത്തിന്റെ തുടക്കത്തില്‍ തൈ നടാം. പതിവെച്ചുണ്ടാക്കിയ തൈകളോ ടിഷ്യുകള്‍ച്ചര്‍ തൈകളോ ഉപയോഗിക്കാം. നിലം രണ്ടുമൂന്നു തവണ ഉഴുതു തയ്യാറാക്കണം. അഞ്ചു മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നണാണ്. കൊമ്പുകോതല്‍ നടത്തുന്നുവെങ്കില്‍ നാലു മീറ്റര്‍ അകലത്തിലും നടാം.

രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ തൈകള്‍ നടണം. തുടക്കത്തില്‍ തൈകള്‍ തുടര്‍ച്ചയായി നനയ്ക്കണം. കൊമ്പുകോതല്‍ അനിവാര്യമാണ്. നാലു വര്‍ഷമാകുമ്പോള്‍ മരങ്ങള്‍ കായ്ച്ചു തുടങ്ങും. ജനുവരി, ഫെബ്രുവരി, ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍, എന്നീ മാസങ്ങളില്‍ മാതളം പൂക്കും.

മരങ്ങള്‍ പൂവിട്ട് 5-6 മാസത്തിനുള്ളില്‍ വിളവെടുക്കാം. കായ്കള്‍ മൂപ്പെത്തിയാലുടനെ വിളവെടുക്കണം. അല്ലെങ്കില്‍ മാതളം വിണ്ടുകീറാന്‍ സാധ്യതയുണ്ട്.

കേരളത്തിന്റെ കാലാവസ്ഥയില്‍ ഇല പൊഴിയുമെങ്കിലും 2 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ മാതളം വളരും. മുപ്പെത്തുന്ന നാരങ്ങക്ക് ചുവപ്പ്, മഞ്ഞ നിറം കാണും.മാതളത്തിന്റെ തൊലി, കായ്, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ ഗുണമുള്ളതാണ്. തളര്‍ച്ച, വിരശല്ല്യം എന്നിവ ഒഴിവാക്കാനും ദഹനശക്തി വര്‍ധിപ്പിക്കാനും മാതളം കഴിക്കാം.

കൂടാതെ കൊളസ്‌ട്രോള്‍, ബ്‌ളഡ് പ്രഷര്‍ എന്നിവ കുറക്കാനും മാതളത്തിന് കഴിയും. പല്ലുകളുടെ സംരക്ഷണത്തിനും മാതളം ഉത്തമമാണ്.ശരീരത്തെ കാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നതിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മാതളം കഴിക്കുന്നത് നല്ലതാണ്.

pomegranate farming pomegranate farming
Advertisment