ഭര്‍ത്താവ് ബലാത്സംഗം ചെയ്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഫിലിം ഡസ്ക്
Wednesday, September 23, 2020

പനാജി: ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൂനത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സൗത്ത് ഗോവയിലെ കാനാകോന വില്ലേജില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയാണ് ഭര്‍ത്താവ് സാം തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് പൂനം പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിന് ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം ഈ മാസം പത്തിനാണ്‌ പൂനം പാണ്ഡെ സാമിനെ വിവാഹം ചെയ്തത്.

×