'ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍'; കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍

New Update

publive-image

കുമ്പള; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കാസര്‍കോട്ട് പോസ്റ്റര്‍. ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രന്‍ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററില്‍. കെ.സുരേന്ദ്രന്‍ ഇന്ന് കുമ്പളയില്‍ എത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രചരണം.

Advertisment

‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്.. പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും..’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്.

കാസര്‍ഗോഡ് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് കരുതുന്നത്. കാരണം, നേരത്തെയും കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു.

കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രതിഷേധമുണ്ടായത്.

Advertisment