Advertisment

ചെയറില്‍ നിന്നെഴുന്നേറ്റു മറ്റൊരംഗത്തോട് സംസാരിച്ചു; പി.പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന

New Update

publive-image

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന്‍ എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന്‍ എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അക്കാര്യം ശ്രദ്ധിക്കാനും അംഗങ്ങള്‍ തയ്യാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി. ഉച്ചക്ക് ഒന്നിന് ചര്‍ച്ച ആരംഭിക്കും. രണ്ട് മണിക്കൂര്‍ ചര്‍ച്ചചെയ്യാനാണ് തീരുമാനം. എ.കെ.ജി സെന്റര്‍ ആക്രമണം ഭീതിയോടെ മാത്രമെ കാണാനാകൂ എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായി വിഷ്ണനുനാഥ് ചൂണ്ടിക്കാട്ടി.

Advertisment