New Update
ലോകത്തിലേക്കും മികച്ച നടി താനാണെന്ന കങ്കണയുടെ അവകാശവാദങ്ങളെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കങ്കണ നായികയായ 'മണികര്‍ണിക: ദ് ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന സിനിമയുടെ വിഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ പരിഹാസം.
Advertisment
ഝാന്‍സി റാണിയല്ല, കങ്കണ 'ഝാന്‍സ' കാ റാണി (തട്ടിപ്പിന്റെ റാണി) ആണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ട്വീറ്റ് അതിവേഗം വൈറലാവുകയും ചെയ്തു.
വെളുത്ത കുതിരപ്പുറത്തിരുന്നു വാളുയര്‍ത്തി ഭടന്മാരോടൊപ്പം കുതിക്കുന്ന രംഗമാണു വിഡിയോയുടെ തുടക്കത്തില്‍. അവസാന ഭാഗത്തെത്തുമ്പോള്‍ യഥാര്‍ഥ കുതിരയല്ല, യന്ത്രപ്പാവയാണെന്നും തെളിയുന്നത്. 13 സെക്കന്റാണ് വിഡിയോയുടെ ദൈര്‍ഘ്യം.