Advertisment

ഈ ലക്ഷണങ്ങള്‍ ഉണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് പ്രതിരോധശേഷി കുറവാണ്

New Update

പല കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറയാം. നല്ല ആരോഗ്യശീലങ്ങളുണ്ടായിട്ടും ഈ ലക്ഷണങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. നല്ലഭക്ഷണവും ജീവിതശൈലിയും രോഗപ്രതിരോധശേഷിക്ക് അത്യാവശ്യമാണ്.

Advertisment

publive-image

വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ പിടിപെടുന്ന പനിയും ജലദോഷവും അവ മാറാന്‍ സാധാരണയിലും കൂടുതല്‍ സമയമെടുക്കുന്നതും രോഗപ്രതിരോധശേഷി കുറവാണെന്നതിന്‍റെ സൂചനയാണെന്നാണ് വിദഗ്ധര്‍പറയുന്നത്.

എപ്പോഴും ക്ഷീണം ആണോ? അതും രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിന് ശരീരം ഊര്‍ജത്തോടെയും ആരോഗ്യത്തോടെയും ഇരിക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ട സാഹചര്യമാണ് സൂചിപ്പിക്കുന്നത്.

പ്രതിരോധശക്തിയും ഉദരവും ആയി വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആവര്‍ത്തിച്ചു വരുന്ന വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ രോഗപ്രതിരോധശക്തിയെയും ബാധിക്കാം. ഇത്തരം ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും വേണ്ട ചികിത്സ സ്വീകരിക്കേണ്ടതാണ്.

പല കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് ഉണ്ടാകാം. പ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

prathirodhasshi
Advertisment