Advertisment

ആഫ്രിക്കയില്‍ വെച്ച് മരണപ്പെട്ട അജയന്റ കുടുംബത്തിന് അബിജാന്‍ മലയാളീസ് കൂട്ടായ്മയുടെ സാന്ത്വന സ്പര്‍ശം

author-image
admin
Updated On
New Update

അബിജാന്‍:  കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ വെച്ച് മരണപ്പെട്ട അജയന്റ കുടുംബത്തിന് ഐവറി കോസ്റ്റിലെ മലയാളി കൂട്ടായ്മ സമാഹരിച്ച 912000 രൂപ കഴിഞ്ഞ ദിവസം കൈമാറി. അജയന്റ മക്കളുടെ പേരിലുള്ള എഫ് ഡി കുടുംബാംഗങ്ങൾ എറ്റുവാങ്ങി.

Advertisment

publive-image

അബിജാന്‍ മലയാളീസിന്റെ പ്രതിനിധികളായി ഓച്ചി ഉണ്ണി , അനില്‍ കുമാര്‍ , അനില്‍, അഡ്വ. സുരേഷ് ചന്ദ്രബാബു തുടങ്ങിയവരും വാര്‍ഡ് മെമ്പര്‍ അനില്‍ കുമാറും ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി അബിജാനിലുള്ള മലയാളികളുടെ നിരവധി പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഈ കൂട്ടായ്മ നാടിന്റ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്ല തുക സംഭാവന കൊടുത്തിട്ടുണ്ട്.

ഈ പ്രവാസി കൂട്ടായ്മ, അവരുടെ അംഗങ്ങളുടെ വിഷമഘട്ടങ്ങളില്‍ അവരോട് ചേര്‍ന്ന് നിന്നു കൊണ്ട് കാണിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരമാണ്.

Advertisment