Advertisment

ബെര്‍ണി സാന്റേഴ്സിന്റെ പ്രചാരണ റാലിയില്‍ മാറു മറയ്ക്കാതെ യുവതികളുടെ പ്രതിഷേധം

New Update

നെവാഡ:  ഞായറാഴ്ച നെവാഡയില്‍ നടന്ന സെനറ്റര്‍ ബെര്‍ണി സാന്റേഴ്സിന്‍റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മാറു മറയ്ക്കാതെ യുവതികള്‍ പ്രതിഷേധവുമായെത്തി. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് കൊണ്ടുവന്ന് നിമിഷങ്ങള്‍ക്കകമാണ് സംഭവം നടന്നത്.

Advertisment

publive-image

'പവര്‍ ടു ദ പീപ്പിള്‍' എന്ന ഗാനം ആലപിക്കുന്ന സമയത്ത് ബെര്‍ണി സാന്റേഴ്സ് തന്റെ ഭാര്യയോടൊപ്പം വേദിയിലേക്ക് കയറുകയും, ഡി ബ്ലാസിയോ കാര്‍സണ്‍ സിറ്റിയിലെ ജനങ്ങള്‍ക്ക് 'അമേരിക്കയുടെ അടുത്ത പ്രസിഡന്റ്' എന്ന് പരിചയപ്പെടുത്തുന്ന സമയത്താണ് പൂര്‍ണ്ണമായും വസ്ത്രം ധരിച്ച യുവതി വേദിയിലേക്ക് ചാടിക്കയറി വെര്‍മോണ്ട് സെനറ്ററുടെ കൈയ്യില്‍ നിന്ന് മൈക്രൊഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.

അതു സാധിക്കാതെ വന്നപ്പോള്‍ വേദിയില്‍ നിന്ന് മറ്റൊരു മൈക്രോഫോണ്‍ യുവതി കൈക്കലാക്കി.

ക്ഷീര കര്‍ഷകര്‍ക്ക് ബെര്‍ണി സാന്റേഴ്സ് നല്‍കുന്ന പിന്തുണയ്ക്കെതിരെയാണ് യുവതി സംസാരിച്ചത്. 'ബെര്‍ണി ഞാനാണ് താങ്കളുടെ ഏറ്റവും വലിയ പിന്തുണക്കാരി.

ക്ഷീര വ്യവസായവും മൃഗ കൃഷിയും വളര്‍ത്തുന്നത് നിര്‍ത്താന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുന്നു. എനിക്ക് താങ്കളില്‍ വിശ്വാസമുണ്ട്,' യുവതി പറഞ്ഞുതീരും മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ വേദിയില്‍ നിന്ന് മാറ്റി.

publive-image

ആ സമയം പശുക്കളുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളേന്തിയ ചിലര്‍ വേദിക്കു ചുറ്റും പരേഡ് നടത്തുകയും അവരില്‍ മാറു മറയ്ക്കാത്ത രണ്ടു യുവതികള്‍ വീണ്ടും വേദിയിലേക്ക് കയറി സാന്റേഴ്സിന്റെ നേരെ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.

'ഇതാണ് നെവാഡ. അധികം ചിലവില്ലാതെ എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ എക്സൈറ്റ്മെന്റ് ഉണ്ടാകും,' സെനറ്റര്‍ സാന്റേഴ്സ് വേദിയിലേക്ക് തിരികെ കയറവേ യുവതികള്‍ പറഞ്ഞു.

പാലിന്‍റെ വില കുറയുന്നതിനാല്‍ രാജ്യത്തൊട്ടാകെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്ന നിയമനിര്‍മ്മാണത്തിന് 2018 ലെ സെനറ്ററുടെ പിന്തുണയാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

മാറു മറയ്ക്കാതെ യുവതികള്‍ സാന്റേഴ്സിന്റെ റാലി തടസ്സപ്പെടുത്തുന്നത് ഇത് ആദ്യമല്ല. 2016 മാര്‍ച്ചില്‍ അരിസോണയില്‍ നടന്ന ഒരു റാലിയില്‍ ഒരു സ്ത്രീ 'ഫാസിസം തുലയട്ടേ,' 'വിദ്വേഷ ഭാഷണം സ്വതന്ത്രമല്ല' എന്നീ വാക്കുകള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാറു മറയ്ക്കാതെ പ്രതിഷേധിച്ചിരുന്നു. കാണിച്ചു.

2016 ല്‍ ഹില്ലരി ക്ലിന്‍റനെ പിന്തുണച്ചതിന് ശേഷം ഡി ബ്ലാസിയോ ഈ വാരാന്ത്യത്തില്‍ സാന്റേഴ്സിനുള്ള പിന്തുണ പ്രഖ്യാപിച്ചു.

Advertisment