Advertisment

ജിറോഷ് ജേക്കബ് യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജുവേറ്റ്

New Update

ഹ്യൂസ്റ്റൺ:  ഗ്രെയ്റ്റർ ഹ്യൂസ്റ്റണിലെ ജിറോഷ് ജേക്കബ് യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ, 2019ലേ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജുവേറ്റ് ആയി യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യപിച്ചിരിക്കുന്നു. ഈ വർഷം, തൻ്റെ പതിനെട്ടാം വയസിൽ ബാച്ചിലർ ഓഫ് സയൻസ് ഡിഗ്രി ആണ് വളരെ ഉയർന്ന മാർക്കും അക്കാഡമിക് ഹോണേഴ്‌സ് കൂടെ കരസ്ഥമാക്കികൊണ്ടു ജിറോഷ് നേടിയത്.

Advertisment

publive-image

യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ അധികാരികളും മറ്റു സുഹൃത്തുക്കളും ജിറോഷിനെ അകമൊഴിഞ്ഞു അഭിനന്ദിച്ചു. ഹാർമണി സയൻസ് അക്കാദമിയിലെ 2017ലെ വലിഡിക്ടോറിയൻ കൂടിയാണ് ജിറോഷ് ജേക്കബ്.

ഹൂസ്റ്റണിൽ സ്ഥിര താമസക്കാരായ കോട്ടയത്തു നിന്നുള്ള റോണീ ജേക്കബ്, ജാൻസി ജേക്കബ്‌ എന്നിവരാണ് മാതാപിതാക്കൾ. ലെക്സിയ ജേക്കബ് സഹോദരിയാണ്.

Advertisment