Advertisment

നാട്ടിൽ പ്രവാസിയുടെ ജീവനും സ്വത്തിനും സുരക്ഷിതത്ത്വമുണ്ടാകണം: അമേരിക്കയിൽ കേരളാ ഡിബേറ്റ് ഫോറത്തിന്റെ ടെലികോൺഫറൻസ് പ്രതിഷേധ യോഗം ഇന്ന്

New Update

ഹ്യൂസ്റ്റൺ:  വിദേശത്തു പോയി പണിയെടുത്തു, നാടിനുകൂടി ഒരു സാമ്പത്തീക നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ പലതരത്തിൽ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. ഇതാ ഏറ്റവും പുതിയ ഒരു ഉദാഹരണം.

Advertisment

publive-image

കണ്ണൂരിലെ അന്തുർ നഗരസഭയിലെ പാർത്ഥ കൺവെൻഷൻ സെൻറർ ഉടമ, പ്രവാസിയായ സാജൻ പാറയിൽ നിർമ്മിച്ച ആ കൺവെൻഷൻ സെന്റരിനു അനധികൃതമായി അനുമതി കൊടുക്കാതെ നഗരസഭ അധികാരികൾ പീഡിപ്പിച്ചു. തുടർന്നുണ്ടായ ഭാരിച്ച സാമ്പത്തിക നാശത്തിൽ മനംനൊന്തു സാജൻ പാറയിൽ ആത്മഹത്യ ചെയ്തു.

ഇത്തരം സമാന സംഭവങ്ങൾ നാട്ടിൽ പലപ്പോഴും നടന്നിട്ടുണ്ട്‌. ഗവണ്മെന്റ് അധികാരികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പ്രവാസികൾക്ക് നീതിയും ന്യായവും ലഭ്യമാകണം. അമേരിക്കയിൽ കേരളാ ഡിബേറ്റ് ഫോറത്തിൻറ്റെ

ടെലികോൺഫറൻസ് പ്രതിഷേധം - ജൂൺ 21, വെള്ളി വൈകുന്നേരം 9 മണി (New York Time).

ടെലികോൺഫെറൻസ് പ്രതിഷേധ യോഗത്തിൽ പങ്കടുക്കാൻ വിളിക്കേണ്ട നമ്പർ: 1-605-472-5785 Participant Access Code: 959248#

വിവരങ്ങൾക്ക്: എ.സി.ജോർജ്:281 741 9465, സണ്ണി വള്ളിക്കളം: 847 722 75 98, തോമസ് കൂവള്ളൂർ: 914 409 5772, ടോം വിരിപ്പൻ: 832 462 4596, മാത്യൂസ് ഇടപ്പാറ: 845 309 3671, സജി കരിമ്പന്നൂർ: 813 401 4178, ഭാരതി പണിക്കർ: 914 450 7345, കുഞ്ഞമ്മ മാത്യു: 281 741 8522.

Advertisment