Advertisment

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ 'ഉത്തരാധുനികത' പ്രബന്ധവും ചര്‍ച്ചയും

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

ഹ്യൂസ്റ്റന്‍:  ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ്‌ഫോറത്തിന്റെ പ്രതിമാസ ഭാഷാസാഹിത്യ സമ്മേളനം ആഗസ്റ്റ് 18-ാം തീയതിവൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ് കേരളാ കിച്ചന്‍ ഓഡിറ്റോറിയത്തില്‍ കേരളാറൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

Advertisment

ഭാഷാ സാഹിത്യ യോഗത്തിലെ മോഡറേറ്ററായി ടോം വിരിപ്പന്‍ പ്രവര്‍ത്തിച്ചു. ''ഉത്തരാധുനികത'' എന്ന വിഷയത്തെ ആസ്പദമാക്കി ജോണ്‍ മാത്യു പ്രബന്ധമവതരിപ്പിച്ചു.

publive-image

ഉത്തരാധുനികത ഒരു ചതുരത്തില്‍ ഒതുക്കി നിര്‍ത്താവുന്ന ഒരുപ്രസ്ഥാനമല്ല. കാലങ്ങളിലൂടെ ഏറ്റം പുതുതായി ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍പഠനാര്‍ഹമായ, ഒരു പുതിയ ചിന്താവിഷയമായോ, സങ്കല്പമായോ ആരെങ്കിലും ഒരുസുപ്രഭാതത്തില്‍ വന്നാല്‍ അതും ഉത്തരാധുനികതയെന്ന ബൃഹത്തായ ജീവിതരീതിയുടെഭാഗമായി കണക്കാക്കുന്നു.

publive-image

മനുഷ്യന്റെ സ്വതന്ത്ര ചിന്തയില്‍ നിന്നാണ് മോഡേണിസംഉടലെടുത്തത്. മോഡേണിസത്തിന്റെ വീഴ്ചകളും പരാധീനതകളും പോസ്റ്റുമോര്‍ട്ടംചെയ്യുകയായിരുന്നു പോസ്റ്റ് മോഡേണിസം. ഫ്യൂഡലിസവിരുദ്ധമെന്നു വ്യാഖ്യാനപ്പെട്ടിരുന്നകമ്മ്യൂണിസവും സോഷ്യലിസവും പോലും ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതികളായി മാറി.സങ്കീര്‍ണ്ണമായ ഈ വിഷയത്തെപ്പറ്റി ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍വൈവിദ്ധ്യങ്ങളായ ആശയങ്ങളാണ് അവതരിപ്പിച്ചത്.

publive-image

അമേരിക്കയില്‍ വളരെ നാളായിജീവിക്കുന്നവരായിട്ടും നമ്മുടെയൊക്കെ ചിന്തയും ചര്‍ച്ചയും കേരളത്തിലെ പള്ളി-അമ്പല-രാഷ്ട്രീയ പാരമ്പര്യ പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതില്‍ ചര്‍ച്ചയില്‍ പങ്കെടുത്തഎല്ലാവരും ആശ്ചര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിലും കാലത്തിന്റെ ചുവരെഴുത്തു കണ്ട് ഒരുപൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പോസ്റ്റ് മോഡേണ്‍ അല്ലെങ്കില്‍ ഉത്തരാധുനികതയെന്നവിഷയ ചര്‍ച്ചയില്‍ പൊന്തിവന്നു.

publive-image

ചര്‍ച്ചാ സമ്മേളനത്തില്‍ ജോസഫ് മണ്ഡപം, തോമസ്‌വര്‍ഗീസ്, റവ. ഡോ. തോമസ് അമ്പലവേലില്‍, ജോസഫ് തച്ചാറ, എ.സി. ജോര്‍ജ്ജ്, ടോംവിരിപ്പന്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്നേല്‍, കുര്യന്‍ മ്യാലില്‍, ജോസഫ്‌പൊന്നോലി, മാത്യു നെല്ലിക്കുന്ന്, ഈശോ ജേക്കബ്, ഡോ. മാത്യു വൈരമണ്‍, മാത്യുമത്തായി, ജോണ്‍ തൊമ്മന്‍, ടി.എന്‍. സാമുവല്‍, ബാബു കുരവയ്ക്കല്‍, ഷാജി ഫാംസ്ആര്‍ട്ട്, ജോണ്‍ മാത്യു, ഡോ. സണ്ണി എഴുമറ്റൂര്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ സെപ്തംബര്‍ മാസയോഗത്തില്‍ വച്ച് സമുചിതമായിഓണം ആഘോഷിക്കാനും തീരുമാനിച്ചു.

Advertisment