Advertisment

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കാവ്യോത്സവവും ലാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും നടത്തി

New Update

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ്ഫോറത്തിന്റെ കാവ്യോത്സവത്തിനോടൊപ്പം ലാനാ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും കിക്കോഫും നടത്തി.  ജൂണ്‍ 22-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍റ സ്റ്റോറന്റ്ഓഡിറ്റോറിയത്തില്‍ വച്ച്ഡാലസില്‍ നിന്നും, ഗ്രെയിറ്റര്‍ഹ്യൂസ്റ്റനില്‍ നിന്നും വന്നെത്തിയ ഭാഷാ സാഹിത്യ സ്‌നേഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ലാനാ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം.

Advertisment

publive-image

കേരളാ റൈറ്റേഴ്‌സ്ഫോറം പ്രസിഡന്റ്ഡോ.സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ലാനാ പ്രസിഡന്റ്ജോണ്‍ മാത്യുവും സെക്രട്ടറി ജോസന്‍ ജോര്‍ജ്ജും ചേര്‍ന്ന്ആദ്യ രജിസ്‌ട്രേഷനുകള്‍ ഔദ്യോഗികമായിഏറ്റുവാങ്ങി. മാത്യു മത്തായി, ജോണ്‍മാത്യു, ഈശോജേക്കബ്, മാത്യു നെല്ലിക്കുന്ന്, എ.സി.ജോര്‍ജ്ജ്, ഡോ.മാത്യുവൈരമണ്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കൈമാറി.

തുടര്‍ന്ന്ഡാലസില്‍ നിന്നെത്തിയ ഭാഷാസ്‌നേഹികളും എഴുത്തുകാരും ലാനാ ഭാരവാഹികളും, കേരളാ ലിറ്ററി സൊസൈറ്റി ഭാരവാഹികളുമായ ഫ്രാന്‍സിസ്തോട്ടത്തില്‍, ജോസന്‍ ജോര്‍ജ്ജ്, മീനുഎലിസബത്ത്, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി, ഷാജിമാത്യു തുടങ്ങിയവരെ ജോണ്‍ മാത്യു പരിചയപ്പെടുത്തി എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.

publive-image

ലാനാ പ്രസിഡന്റ്ജോണ്‍ മാത്യുവും, സെക്രട്ടറി ജോസന്‍ ജോര്‍ജ്ജും നവംബര്‍ 1,2,3തിയതികളിലായി ഡാലസില്‍ നടത്താനിരിക്കുന്ന ലാനാ കണ്‍വെന്‍ഷന്‍ പരിപാടികളെപ്പറ്റിഹൃസ്വമായി വിവരിച്ചു. പദ്യം, ഗദ്യം തുടങ്ങിയ ശാഖകളില്‍ കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ചര്‍ച്ചകളും, പഠനങ്ങളും സംവാദങ്ങളും അരങ്ങേറും.

കവിത, കഥ, നോവല്‍, നാടകം,യാത്രാവിവരണം, നിരൂപണം, ആസ്വാദനം പത്രമാധ്യമ മീഡിയ വിഭാഗങ്ങളിലുള്ള അവതരണങ്ങളുംചര്‍ച്ചകളും സെമിനാറുകളുംകൊണ്ട് സമൃദ്ധമായിരിക്കും കണ്‍വെന്‍ഷന്‍ വടക്കെ അമേരിക്കയിലെ ഭാഷാ സാഹിത്യ പ്രേമികളുടെ ഒരു അസുലഭ സംഗമവേദി കൂടിയായിരിക്കും ലാനാ കണ്‍വെന്‍ഷന്‍ വേദിയായ ഡാലസിലെ ''ഡിവിനയചന്ദ്രന്‍ നഗര്‍''എന്നിവര്‍ അറിയിച്ചു.

publive-image

തുടര്‍ന്ന്കേരളാറൈറ്റേഴ്‌സ്ഫോറത്തിന്റെകാവ്യോത്സവത്തിന്റെ ഭാഗമായ കവിതാ പാരായണത്തില്‍ ഡാലസില്‍ നിന്നെത്തിയ സാഹിത്യ കവിതാ പ്രതിഭകളും, ഹ്യൂസ്റ്റനിലെ റൈറ്റേഴ്‌സ്ഫോറത്തിന്റെ ആസ്ഥാന എഴുത്തുകാരും കവികളും വൈവിദ്ധ്യമേറിയ കവിതകള്‍ ചൊല്ലി സദസ്സിനെ സമ്പുഷ്ടമാക്കി.

ഫ്രാന്‍സിസ്തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, ജോസന്‍ജോര്‍ജ്ജ്, മീനുഎലിസബത്ത്, അനശ്വര്‍ മാമ്പിള്ളി, ജോര്‍ജ്ജ്മണ്ണികരോട്ട്, ജോസഫ് പൊന്നോലി, എ.സി.ജോര്‍ജ്ജ്, ഡോ.മാത്യുവൈരമണ്‍, ഡോ.സണ്ണി എഴുമറ്റൂര്‍ ഈശോജേക്കബ്, പീറ്റര്‍ പൗലോസ്, ദേവരാജ്കാരാപ്പള്ളി, ടിങ്കുവിനായി, ജോണ്‍മാത്യു തുടങ്ങിയവരാണ്കവിതകള്‍ അവതരിപ്പിച്ചത്.

കാവ്യോത്സവത്തിന്റെ മോഡറേറ്ററായി ജോസഫ് പൊന്നോലി പ്രവര്‍ത്തിച്ചു.  മാത്യു മത്തായി നന്ദി പ്രസംഗം നടത്തി.സജീവമായ ചര്‍ച്ചാ സമ്മേളനത്തില്‍ മുകളില്‍ രേഖപ്പെടുത്തിയവരെ കൂടാതെ ബി.ജോണ്‍കുന്തറ, റവ.ഡോ.തോമസ് അമ്പലവേലില്‍, തോമസ്വര്‍ഗ്ഗീസ്, മാത്യു നെല്ലിക്കുന്ന്, ടൈറ്റസ് ഈപ്പന്‍, ബോബി മാത്യു, ടോം വിരിപ്പന്‍, ജോസഫ്മണ്ഡപം, തോമസ്മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment