Advertisment

ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ഐക്യം ഊട്ടിയുറപ്പിച്ച പ്രധാനമന്ത്രിയെന്ന് പ്രൊഫസര്‍ എം.എന്‍. കാരശ്ശേരി

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്റോറന്റ് ആഡിറ്റോറിയത്തില്‍ ആഗസ്റ്റ്13 ന് വൈകുന്നേരം സംഘടിപ്പിച്ച സാംസ്‌കാരിക ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രൊഫ. കാരശ്ശേരി. ഹ്യൂസ്റ്റന്‍ കേരള റൈറ്റേഴ്‌സ് ഫോറത്തിലെ ജോണ്‍ തൊമ്മന്‍ അവതരിപ്പിച്ച ലഘു പ്രബന്ധ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്ക്മറുപടിയായിട്ടായിരുന്നു കാരശ്ശേരി മാസ്റ്ററുടെ പ്രഭാഷണം.

Advertisment

publive-image

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കംമുതലുള്ള വിവിധ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. മുഗള്‍ഭരണത്തിന്റെ തുടര്‍ച്ചയായി വന്ന ബ്രിട്ടീഷ് ഭരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയവരുടെ ചരിത്രം ഹൃസ്വമായി വിവരിച്ചു.

ലോകമാസകലമുള്ള ഇന്നത്തെ ഏകാധിപത്യ പ്രവണതകളെ മറികടന്ന് ബൗദ്ധിക ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു സംവിധാനത്തിലേക്ക് ഇന്ത്യ മടങ്ങിവരുമെന്ന ആശ അദ്ദേഹം പ്രകടിപ്പിച്ചു. നേപ്പാളിലെ സെക്കുലര്‍ സംവിധാനം ഉദാഹരണമായി എടുത്തു കാണിച്ചു.

publive-image

സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെ പതിനേഴു വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെനേതൃത്വമായിരുന്നു ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനില്ക്കാന്‍ സഹായിച്ചതെന്നുംപ്രൊഫസര്‍ കാരശ്ശേരി പറഞ്ഞു.

ചര്‍ച്ചയില്‍ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഈശോജേക്കബ്, ടെക്‌സാസ് സതേണ്‍ കലാശാലയിലെ പ്രൊഫസര്‍ മാരിയന്‍ ഹില്ലാര്‍, സലാസ്എബ്രഹാം, ഷാജി ജോണ്‍, സുനില്‍ എബ്രഹാം, ജോണ്‍ മാത്യു, മലയാളിഅസ്സോസിയേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, നിര്‍വ്വാഹക സമിതിയംഗം മോന്‍സിതുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് പ്രൊഫസര്‍ കാരശ്ശേരി മലയാളി അസ്സോസിയേഷന്റെ ഓഫീസിലും കേരളഹൗസിലും ഒരു ഹൃസ്വ സന്ദര്‍ശനവും നടത്തി.

Advertisment