Advertisment

സാഹിത്യകാരൻ ദേവരാജ് കാരാവള്ളിൽ (ഹ്യൂസ്റ്റൻ) നിര്യാതനായി

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

ഹ്യൂസ്റ്റൻ:  കവിയും ഗാനരചയിതാവുമായ ദേവരാജ് കുറുപ്പ് കാരാവള്ളിൽ (75) ജൂലൈ 15 വെളുപ്പിന് ഹ്യൂസ്റ്റണിലെ സ്വവസതിയിൽ വച്ചു നിര്യതനായി. ഊർമിള കുറുപ്പാണ് ഭാര്യ. ഓനിൽ, അശ്വിൻ, ധീരജ് എന്നിവരാണ് മക്കൾ. മരുമക്കൾ; നീതു, പ്രീയ, ഹന്നാൻ, കൊച്ചുമക്കൾ; ആദ്യൻ, ആരവ്, ആര്യാ, സിയാ, ലൈലാ,  എന്നിവരാണ്. നിര്യാതരായ നാരായണകുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ (ആലപ്പുഴ ജില്ല) ആണു മാതാപിതാക്കൾ. ഹ്യൂസ്റ്റണിലെ ആസ്ഥാന കവി എന്നാണ് ദേവരാജിനെ സുഹൃത്തുക്കൾ വിളിച്ചിരുന്നത്.

Advertisment

publive-image

എൻജിനീയർ, നാടകകൃത്ത്, കവി, സാഹിത്യ നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശോഭിച്ച ശ്രീ ദേവരാജ കുറുപ്പ് ഹ്യൂസ്റ്റൺ മലയാളി സംഘടനകളിൽ നിറ സാന്നിധ്യമായിരുന്നു. ഇനിയും ദേവരാജ് ഓർമ്മകളിൽ.

തെക്കൻ കുട്ടനാട്ടിൽ ജനനം. ബാംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എൻജിനീയറിംഗിൽ ബിരുദം. 1990 ൽ അമേരിക്കയിൽ കുടിയേറി കുടുംബസമേതം ഹ്യൂസ്റ്റണിൽ താമസമാക്കി. നാടകം, നാടക ഗാനങ്ങൾ എന്നിവ എഴുതുകയും നാടകം സംവിധാനം നിർവഹിക്കുകയും ചെയ്തു. കവിതാ രചനയിലായിരുന്നു പ്രത്യേക താല്പര്യം.

publive-image

ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അന്ധനാരെന്ന നാടകം 2011 ൽ പ്രസിദ്ധീകരിച്ചു. ഇതു നാടകമായി അമേരിക്കയിലെ പല വേദികളിലും അരങ്ങേറുകയുണ്ടായി. 1996 ൽ ഈ നാടകത്തിനു ഫൊക്കാനാ അവാർഡ് ലഭിച്ചു. ജോൺ മാത്യുവിന്റെ അന്ധകവിത്ത് എന്ന ചെറുകഥ നാടകമാക്കി  അവതരിപ്പിച്ചു. തന്റെ ഏഴു കവിതകളുടെ ഒരു സി.ഡി. കേദാരമാനസം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. പ്രശസ്ത ഗായകരാണ് ഈ കവിതകൾ ആലപിച്ചിരിക്കുന്നത്.

മലയാള സാഹിത്യത്തിനും അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിനും ഒരു തീരാ നഷ്ടമാണ് ദേവരാജിന്റെ വിയോഗം വരുത്തുന്നത്.

കേരളാ റൈറ്റേഴ്‌സ് ഫോറം, മലയാളം സൊസൈറ്റി, കേരളാ ഡിബേറ്റ് ഫോറം , മലയാളി പ്രസ്സ് കൗൺസിൽ തുടങ്ങിയ സംഘടന പ്രതിനിധികൾ അനുശോചനം രേഖപെടുത്തുകയുണ്ടായി. സംസ്ക്കാര ചടങ്ങുകൾ പിന്നീടു അറിയിക്കുന്നതായിരിക്കും.

Advertisment