കോരി ബുക്കര്‍ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന്‍ നാഷണല്‍ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിനെ നിയമിച്ചു

പി പി ചെറിയാന്‍
Wednesday, March 20, 2019

ന്യൂജേഴ്‌സി:  2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ന്യൂജേഴ്‌സി സെനറ്റര്‍ കോരി ബുക്കറുടെ തിരഞ്ഞെടുപ്പു പ്രചരണ നാഷ്ണല്‍ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ സബ്രീനാ സിങ്ങിനെ നിയമിച്ചു ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടറായിരുന്നു സബ്രീനാ.

2016 ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിലും സബ്രീനാ നിര്‍ണ്ണായക പങ്കായിരുന്നു വഹിച്ചിരുന്നത്. വൈറ്റ് ഹൗസ് പ്രസ്സ് ബ്രീഫിങ്ങിനെ കുറിച്ചു രൂക്ഷമായി വിമര്‍ശിച്ചിരുന്ന സബ്രീന. മാധ്യമങ്ങളോടും, പൊതുജനങ്ങളോടും നുണ മാത്രമാണ് വൈറ്റ് ഹൗസ് പ്രസ്സ് ചുമതലയുള്ള സാറാ സാന്റേഴ്‌സ് പറയുന്നതെന്ന് സബ്രീന കുറ്റപ്പെടുത്തി.

നാഷ്ണല്‍ പ്രസ് സെക്രട്ടറി എന്ന നിലയില്‍ പൊതുജനങ്ങളെ സത്യം അറിയിക്കുന്ന ഉത്തരവാദിത്വവും അതോടൊപ്പം കോറി ബുക്കറെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിനുള്ള ചുമതലയും പരമാവധി നിറവറ്റുമെന്ന് സബ്രീനാ പറഞ്ഞു.

×