Advertisment

രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു. എസില്‍ വാഹനാപകടത്തില്‍ മരിച്ചു

New Update

യു. എസില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. ട്രക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അമേരിക്കയിലെ ടെന്നസിയിലുണ്ടായ അപകടത്തിലാണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായത്.

Advertisment

ടെന്നസി സ്റ്റേറ്റ് സര്‍വകലാശാലയിലെ (ടി.എസ്.യു) വിദ്യാര്‍ഥികളായ ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് മരിച്ചത്. ഇരുവരും കോളജ് ഓഫ് അഗ്രികള്‍ച്ചറിലെ ഫുഡ് സയന്‍സ് വിദ്യാര്‍ഥികളാണ്.

publive-image

ജൂഡിയും വൈഭവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു തന്നെ ഇരുവരും മരിച്ചു.

ട്രക്ക് ഉടമ ഡേവിഡ് ടോറസിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിത്തെുടര്‍ന്ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു. സിഗ്‌നല്‍ ലൈറ്റ് അവഗണിച്ച് കുതിച്ച് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇരുവരുടെയും മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും ശവസംസ്‌കാരം നടത്തുന്നതിനുമായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ 42000 ഡോളര്‍ പിരിച്ചെടുത്തു.

Advertisment