Advertisment

കൊവിഡ്-19: യു എസിലെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സര്‍ജന്‍ ജനറലിന്റെ മുന്നറിയിപ്പ്

New Update

വാഷിംഗ്ടണ്‍ ഡി.സി:  യു എസിലെ ഡിട്രോയിറ്റ്, ന്യൂ ഓര്‍ലിയന്‍സ്, ചിക്കാഗോ എന്നീ സംസ്ഥാനങ്ങള്‍ 'അടുത്ത ആഴ്ചയിലെ വൈറസിന്റെ 'ഹോട്ട് സ്പോട്ടുകള്‍' ആയിത്തീരാന്‍ സാധ്യതയുണ്ടെന്ന് സര്‍ജന്‍ ജനറല്‍ ഡോ. ജെറോം ആഡംസ് മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ചയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഈ സംസ്ഥാനങ്ങളില്‍ കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Advertisment

publive-image

യുഎസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്ന് പറയാന്‍ പ്രയാസമാണ്. കാരണം രാജ്യത്തിന്‍റെ ഓരോ പ്രദേശത്തും വൈറസിന്‍റെ വ്യാപനം വ്യത്യസ്തമാണെന്നും, എല്ലാവരുടേയും സ്ഥിതി വ്യത്യസ്ഥമായി കാണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഡിട്രോയിറ്റിനെപ്പോലെയുള്ള 'ഹോട്ട് സ്പോട്ടുകള്‍', ചിക്കാഗോയിലും ന്യൂ ഓര്‍ലിയന്‍സിലും ഈ ആഴ്ച ഉണ്ടായിരുന്നതിനേക്കാള്‍ മോശമായ അവസ്ഥ അടുത്ത ആഴ്ച ഉണ്ടാകുമെന്ന് ഡോ. ആഡംസ് പ്രവചിച്ചു.

എന്നാല്‍, ന്യൂയോര്‍ക്കിലെ വ്യാപനം മന്ദഗതിയിലാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വൈറസിന്റെ വ്യാപനം പ്രാദേശിക സമൂഹത്തിന്റെ സമീപനമാണ് നിര്‍ണ്ണയിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലുള്ളവരല്ല അത് തീരുമാനിക്കേണ്ടത്.

ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യം യഥാവിധി നിര്‍‌വ്വഹിക്കേണ്ടതുണ്ട്. അവരവരുടെ ജീവിതരീതിയെ പിന്തുടര്‍ന്ന് ശരിയായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയണം,' അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, രാജ്യത്ത് കൊവിഡ്-19ന്റെ വ്യാപനത്തെ നിയന്ത്രിക്കാനായില്ല, എങ്കിലും ശുഭപ്രതീക്ഷയുണ്ടെന്ന് ഡോ. ആഡംസ് പറഞ്ഞു. ഒരു ദശലക്ഷം പരീക്ഷണങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.

അതിന്റെ വിവരങ്ങള്‍ ഞങ്ങള്‍ ജനങ്ങളുമായി പങ്കുവെയ്ക്കും. അതിലൂടെ അവര്‍ക്ക് ടൈംലൈനില്‍ അവര്‍ എവിടെയാണെന്നും, അവര്‍ എന്താണ് ചെയ്യേണ്ടതെന്നും തീരുമാനിക്കാന്‍ കഴിയും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എസിലെ പല സ്ഥലങ്ങളിലും ഇതുവരെ വൈറസിന്റെ കാഠിന്യം അനുഭവപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. കൂടാതെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ച 15 ദിവസത്തെ നിയന്ത്രണ കാലയളവിനേക്കാള്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചില സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് വളരെയധികം സമയം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു എന്ന് എബിസിയുടെ ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ അദ്ദേഹം പറഞ്ഞു .

ചില സ്ഥലങ്ങളില്‍, അത് ഈസ്റ്റര്‍ ആയാലും മെമ്മോറിയല്‍ ഡേ ആയാലും ലേബര്‍ ഡേ ആയാലും, ജനങ്ങള്‍ക്ക് ഇപ്പോള്‍ എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

കാരണം മരണങ്ങള്‍ എത്ര കുറയ്ക്കാന്‍ പറ്റുമോ, അതല്ലെങ്കില്‍ ആശുപത്രികളെ അഭയം പ്രാപിക്കുന്നത് എത്രത്തോളം കുറയ്ക്കാന്‍ പറ്റുമോ അത്രയും നന്ന്,' ഡോ. ആഡംസ് പറഞ്ഞു.

ഏറ്റവുമധികം കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് യുഎസിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നയുടനെയാണ് ആഡംസിന്‍റെ പരാമര്‍ശം.

publive-image

ജോണ്‍സ് ഹോപ്കിന്‍സ് സര്‍‌വ്വകലാശാലയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് യു എസില്‍ 86,000 ത്തിലധികം പേര്‍ക്കാണ് വൈറസ് പിടിപെട്ടിരിക്കുന്നത്. 1,300 ല്‍ അധികം ആളുകള്‍ മരിച്ചു, 753 രോഗികള്‍ സുഖം പ്രാപിച്ചു.

വാഷിംഗ്ടണിനേയും കാലിഫോര്‍ണിയയേയും അപേക്ഷിച്ച് ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ്-19 കേസുകളുടെ എണ്ണം സ്റ്റാറ്റിസ്റ്റ നല്‍കിയ ഇന്‍ഫോഗ്രാഫിക്കില്‍ കാണിക്കുന്നുണ്ട്.

കൊറോണ വൈറസ് (കൊവിഡ്-19) രോഗം പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം:

• സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് റബ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക.

• ചുമ അല്ലെങ്കില്‍ തുമ്മലിന് ശേഷം കൈ കഴുകുക; രോഗികളെ പരിചരിക്കുമ്പോള്‍; ഭക്ഷണം തയ്യാറാക്കുതിനു മുമ്പും ശേഷവും; കഴിക്കുതിനുമുമ്പ്; ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം; കൈകള്‍ വൃത്തികെട്ടതായിരിക്കുമ്പോള്‍; മൃഗങ്ങളോ മാലിന്യങ്ങളോ കൈകാര്യം ചെയ്ത ശേഷം നിര്‍ബ്ബന്ധമായും കൈകള്‍ വൃത്തിയാക്കണം.

• ചുമയോ തുമ്മലോ ഉള്ള ഏതൊരാളില്‍ നിന്നും കുറഞ്ഞത് 1 മീറ്റര്‍ (3 അടി) അകലം/ദൂരം നിലനിര്‍ത്തുക.

• നിങ്ങളുടെ കൈ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. പരസ്യമായി തുപ്പരുത്.

• ചുമയോ തുമ്മലോ വരുമ്പോള്‍ ടിഷ്യു അല്ലെങ്കില്‍ കൈമുട്ട് ഉപയോഗിച്ച് നിങ്ങളുടെ വായയും മൂക്കും പൊത്തുക. ടിഷ്യു ഉടനടി ഉപേക്ഷിച്ച് കൈകള്‍ വൃത്തിയാക്കുക.

വൈദ്യോപദേശം

• നിങ്ങള്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ മറ്റുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക.

• അസുഖം അനുഭവപ്പെടുകയാണെങ്കില്‍, തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ നേരിയ ലക്ഷണങ്ങളുണ്ടെങ്കില്‍പ്പോലും, മെഡിക്കല്‍ സൗകര്യങ്ങളിലേക്കും മറ്റ് ആളുകളിലേക്കും രോഗം പടരാതിരിക്കാന്‍ വീട്ടില്‍ തന്നെ തുടരുക.

• നിങ്ങള്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ (പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്) നേരത്തേ വൈദ്യസഹായം തേടുകയും പ്രാദേശിക ആരോഗ്യ അധികാരികളെ മുന്‍‌കൂട്ടി ബന്ധപ്പെടുകയും ചെയ്യുക.

• രോഗം കണ്ടെത്തുന്നതിനും തടയുന്നതിനും കഴിയുന്ന അധികാരികള്‍ക്ക് നിങ്ങളുടെ മറ്റുള്ളവരുമായുള്ള സമീപകാല സമ്പര്‍ക്കവും യാത്രാ വിശദാംശങ്ങളും നിര്‍ബ്ബന്ധമായും നല്‍കുക.

• ആരോഗ്യ അധികാരികള്‍ പുറപ്പെടുവിച്ച കൊവിഡ്-19 സംഭവവികാസങ്ങളെക്കുറിച്ച് കാലികമായി അറിയുകയും അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കുകയും ചെയ്യുക.

മാസ്കും കൈയ്യുറ ഉപയോഗവും

• ആരോഗ്യമുള്ള വ്യക്തികള്‍ രോഗിയായ ഒരാളെ പരിചരിക്കുകയാണെങ്കില്‍ മാത്രമേ മാസ്ക് ധരിക്കാവൂ.

• നിങ്ങള്‍ക്ക് ചുമയോ തുമ്മലോ ആണെങ്കില്‍ മാസ്ക് ധരിക്കുക.

• പതിവ് കൈ വൃത്തിയാക്കലിനൊപ്പം മാസ്കുകള്‍ ധരിക്കുന്നത് ഫലപ്രദമാണ്.

• മാസ്ക് ധരിക്കുമ്പോള്‍ തൊടരുത്. മാസ്കില്‍ തൊട്ടാല്‍ കൈകള്‍ വൃത്തിയാക്കുക.

• മാസ്ക്കുകള്‍ ശരിയായി ധരിക്കുന്നതും നീക്കം ചെയ്യുന്നതും എങ്ങനെയെന്ന് അറിയുക. മാസ്ക് നീക്കം ചെയ്ത ശേഷം കൈകള്‍ വൃത്തിയാക്കുക.

• ഒറ്റ ഉപയോഗ മാസ്കുകള്‍ (ഡിസ്പോസിബിള്‍) വീണ്ടും ഉപയോഗിക്കരുത്.

• റബ്ബര്‍ കൈയ്യുറകള്‍ ധരിക്കുതിനേക്കാള്‍ കൊവിഡ്-19 പിടിക്കുതിനെതിരെ നഗ്നമായ കൈകള്‍ പതിവായി കഴുകുന്നത് കൂടുതല്‍ ഫലപ്രദമാണ്.

• കൊവിഡ്-19 വൈറസ് റബ്ബര്‍ കൈയ്യുറകളിലൂടെ നിങ്ങളുടെ മുഖത്ത് സ്പര്‍ശിച്ചുകൊണ്ട് പകരാം.

Advertisment