Advertisment

ലോക്ക് ഡൗൺ ആഘോഷമാക്കിയും പ്രവാസി മലയാളികൾ : ഓൺലൈൻ ആർട്‌ ഫെസ്റ്റിവൽ നടത്തി ഹൊബാർട്ട് മലയാളികൾ

New Update

ഹൊബാർട്ട്: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തുടരുമ്പോൾ ഓസ്‌ട്രേലിയയിലും ലോക്ക് ഡൗൺ തുടരുകയാണ്. കർശന നിയന്ത്രണം തുടരുന്ന രാജ്യത്ത് കൂട്ടം കൂടാനോ ആഘോഷങ്ങൾ നടത്താനോ അനുവാദം ഇല്ല. ആളുകൾ വീട്ടിൽ തുടരാൻ ആണ് അധികാരികൾ നിർദ്ദേശിചിച്ചിരിക്കുന്നത്.

Advertisment

എന്നാൽ വീട്ടിൽ ഇരുന്നു കൊണ്ട് ലോക്ക് ഡൗൺ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഹൊബാർട്ട് മലയാളി അസോസിയേഷൻ. ടാസ്മാനിയയിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി സ്റ്റോറായ ഗ്ലെനോർക്കി ഏഷ്യൻ ഗ്രബസാറുമായി ചേർന്നാണ് ഈ ഓൺലൈൻ ആർട്ട്‌ ഫെസ്റ്റിവൽ നടക്കുന്നത്.

https://www.facebook.com/HobartMalayaliAssociation/videos/259835535151743/

"സ്റ്റേ ഹോം, സ്റ്റേ സേഫ് ഓൺലൈൻ ആർട്ട്‌ ഫെസ്റ്റിവൽ "എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷ പ്രകാരം ഹൊബാർട്ട് പ്രവാസി മലയാളികൾക്കു വീട്ടിൽ തുടർന്ന് കൊണ്ട് അവരുടെ കലാ പ്രകടനങ്ങൾ മൊബൈലിൽ പകർത്തി അസോസിയേഷന് അയച്ചു കൊടുക്കാം.

അസ്സോസ്സിയേഷന്റെ പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളിൽ കൂടുതൽ റീച്ച് കിട്ടുന്ന പോസ്റ്റുകൾ വിജയികളാകും. ഡാൻസ്, ടിക് ടോക്, പാട്ടുകൾ, ഉപകരണ സംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളിൽ ആളുകൾ വലിയ തോതിൽ പങ്കെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.

മെയ്‌ 15 വരെയുള്ള പോസ്റ്റ്‌ റീച്ച് ആണ് ഫലം നിർണ്ണയിക്കുക എന്ന് ഹൊബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിനോ ജേക്കബ് വ്യക്തമാക്കി.

വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് എന്ന് ഏഷ്യൻ ബസാർ ഡയറക്ടർ മാരായ ബാസ്റ്റിൻ ജോർജും ജോർടിൻ ജോർജും പറഞ്ഞു. പ്രായഭേദമന്യേ പ്രവാസി മലയാളികൾ പങ്കെടുക്കുന്ന ഈ ആർട്ട്‌ ഫെസ്റ്റിവൽ മുഴുവൻ പ്രവാസി സംഘടനകൾക്കും മാതൃക ആകുകയാണ്.

Advertisment