Advertisment

കുമ്മനം രാജശേഖരൻ മെൽബണിൽ ഹിന്ദു സൊസൈറ്റി ഓണത്തിന് എത്തുന്നു

author-image
ജോസ് എം ജോര്‍ജ്ജ്
Updated On
New Update

മെൽബൺ: മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓസ്ട്രേലിയൻ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബർ 15 ന് മെൽബണിലെ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന കെ എച്ച് എസ് എം ഓണാഘോഷചടങ്ങുകൾക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ ഒരുക്കുന്ന ഓണം 2019 -ലെ മുഖ്യാഥിതിയായാണ് മുൻ മിസോറാം ഗവർണർ എത്തുന്നത്.

Advertisment

publive-image

ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഹൈന്ദവ കൂട്ടായ്മ കെ എച്ച് എസ് എമ്മിന്റെ ഓണാഘോഷത്തിന് കുമ്മനം രാജശേഖരൻ മുഖ്യാതിഥി ആകും. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11.00 മുതൽ Springvale Town Hall ഇൽ വച്ചാണ് അതിവിപുലമായ ഓണാഘോഷം നടത്തപ്പെടുന്നത് .

കഴിഞ്ഞ ഏഴു വർഷങ്ങളായി വളരെ അനുകരണീയമായ അടുക്കും ചിട്ടയോടും കലാപരിപാടികളും ഓണസദ്യയും നടത്തുന്ന കെ എച്ച് എസ് എം, മൾട്ടി കൾച്ചറൽ കമ്മീഷൻ അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളിൽ അതിന്റെ പ്രധാനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

പൂർണമായും ഓൺലൈൻ ടിക്കറ്റിങ് സംവിധാനമാണ് ആയതിനാൽ കഴിവതും വേഗം ഏവരും ടിക്കറ്റ് ബുക്ക് ചെയ്തു ഓണാഘോഷത്തിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു . മറ്റ് അതിഥികളായി ടൂറിസം മന്ത്രി മാർട്ടിൻ പകൂല, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രാജ്കുമാർ എന്നിവരും വിശിഷ്ടാഥിതികളായി എത്തും.

Advertisment