Advertisment

മാണി സാറിന്റെ പുസ്തകം പ്രവാസി കേരളാ കോൺഗ്രസ് മെൽബണിൽ പ്രകാശനം ചെയ്തു

author-image
ജോസ് എം ജോര്‍ജ്ജ്
Updated On
New Update

മെൽബൺ: പ്രതിഛായ ബുക്സ് പുറത്തിറക്കിയ അന്തരിച്ച കേരള കോൺഗ്രസ്സ് ചെയർമാൻ കെ.എം മാണിയുടെ "അധ്വാനവർഗ സിദ്ധാന്തവും" രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും, "മാണിസാർ സംസാരിയ്ക്കുന്നു" എന്ന പുസ്തകങ്ങളുടെ പ്രകാശന കർമ്മം ഫ്രാങ്ങ്സ്റ്റണിൽ വച്ച് ജോസ് കെ മാണി എം.പി വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ആദ്യ പുസ്തകത്തിന്റെ പ്രകാശനം പ്രദീപ് വലിയപറമ്പിൽ ക്നാനായ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫനു നല്കി കൊണ്ട് പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനം സെബാസ്റ്റ്യൻ ജേക്കബ്ബ് ഫ്രാങ്ക്സ്റ്റൺ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു പണിക്കർക്ക് നല്കി കൊണ്ട് പ്രകാശനം ചെയ്തു. സെബാസ്റ്റ്യൻ ജേക്കബ്ബ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രദീപ് വലിയ പറമ്പിൽ, സാബു പഴയാറ്റിൽ, അജേഷ് പോൾ, ഡൊമിനിക്ക് കുര്യൻ എന്നിവർ പ്രസംഗിച്ചു.

കൂടാതെ സെപ്തംബർ 23 നു നടക്കുവാനിരിയ്ക്കുന്ന പാലായിലെ ഉപതിരഞ്ഞെടുപ്പിൽ യുഡി എഫ് സ്ഥാനാർത്ഥി മാണിസാറിന്റെ പിൻഗാമിയായി കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്നുമുള്ളവാരകണവെന്നും പ്രമേയം പാസ്സാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെൽബണിലും പ്രത്യേകിച്ച് ആസ്ട്രേലിയയിലുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായ സഹകരണങ്ങൾ നേടുന്നതിനു വേണ്ടി ജിജോ കുഴി കുളം, സിജോ ഈന്താനംകുഴി എന്നിവരുടെ നേത്വതത്തിൽ ജോഷി ജോർജ്ജ് കുഴികാട്ട്, എബിൻ അപ്രേം മണിപ്പുഴ, കരുവിള ഏഴാക്കുന്നേൽ, ജലേഷ് കൊട്ടാരം, റ്റോം, സജി ഇല്ലിപറമ്പിൽ, റോയി കുരിശുംമൂട്ടിൽ എന്നിവരടങ്ങുന്ന കമ്മറ്റിയും രൂപീകരിച്ചു. പ്രസ്തുത ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ്സ് സെക്രട്ടറി തോമസ്സ് വാതപ്പിള്ളി സ്വാഗതവും, ഡേവിസ്സ് ജോസ്സ് നന്ദിയും പറഞ്ഞു.

Advertisment