Advertisment

റുമേനിയൻ ആരോഗ്യ പ്രവർത്തകരുമായി വിയന്നയിലേക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടു

New Update

വിയന്ന:  80 നേഴ്സുമാരടങ്ങിയ ആദ്യ സംഘവുമായി പ്രത്യേക ട്രെയിൻ വിയന്നയിലേക്ക് പുറപ്പെട്ടു. പടിഞ്ഞാറൻ റുമേനിയൻ നഗരമായ ടിമിസോറയിൽ നിന്നും ഞായറാഴ്ച വൈകിട്ട് 9 മണിക്കാണ് ട്രെയിൻ പുറപ്പെട്ടത്.

Advertisment

റുമേനിയൻ ഗതാഗത വകുപ്പ് മന്ത്രിയാണ് ട്രെനിയിൽ 50 നേഴ്ശുമാരാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കിയത്.

publive-image

ട്രെയിൻ വിയന്ന എയർപോർട്ടിനടുത്തുളള സ്റ്റേഷനിൽ രാവിലെ 9 മണിക്ക് എത്തിച്ചേരും. വിയന്നയിലെത്തിച്ചേരുന്ന പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന നേഴ്സിംഗ് സംഘത്തെ വിമാനത്താവളത്തിലെ ഹോട്ടലിലായിരിക്കും താമസിപ്പിക്കുക.

കോവിഡ് ടെസ്റ്റിൽ നെഗറ്റിവ് ആയവരെ ഏജൻസികൾക്കും കുടുംബാംഗങ്ങൾക്കും കൂട്ടിക്കൊണ്ടുപോകാം. പോസിറ്റിവ് ആണെങ്കിൽ 14 ദിവസം ഹോട്ടലിൽ തന്നെ ക്വാറന്റൈനിൽ കഴിയണം ട്രെയിനിൽ ഒപ്പം യാത്ര ചെയ്തവരും.

Advertisment