Advertisment

പ്രിയയ്ക്ക് വിയന്ന മലയാളികളുടെ വികാരഭരിതമായ അന്ത്യയാത്ര

author-image
ഷിജി ചീരംവേലില്‍
Updated On
New Update

വിയന്ന:  കഴിഞ്ഞ ദിവസം നിര്യാതയായ കോതമംഗലം പൈങ്ങോട്ടൂര്‍ നെടുങ്കല്ലേല്‍ നെല്‍സന്റെ ഭാര്യ പ്രിയയ്ക്ക് മലയാളി സമൂഹം അവസാന യാത്രയയപ്പ് നല്‍കി.

Advertisment

publive-image

പ്രിയയുടെ വിടവാങ്ങല്‍ ശുശ്രൂഷകള്‍ യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. തോമസ്‌ കൊച്ചുചിറ, ഫാ. വില്‍സണ്‍ മേച്ചേരി, ഫാ. നിക്കോളാസ് തേനമ്മാക്കല്‍, ഫാ. ഡിന്റേ പ്ലാക്കല്‍, ഫാ. സണ്ണി പള്ളിപ്പാട്ട്, ഫാ. ഷിന്റോ അക്കര, ഫാ. ലിജോ കുഴിപ്പള്ളി, ഫാ. സിറിയക് ഞായര്‍കുളം, ഫാ. ജോഷി വെട്ടുക്കാട്ടില്‍ (യാക്കോബായ സുറിയാനി) തുടങ്ങിയവരുടെ സഹകാര്‍മ്മികത്വത്തിലും വിയന്നയിലെ പതിനൊന്നാമത്തെ ജില്ലയിലെ ദേവാലയത്തില്‍ നടന്നു.

publive-image

ഓസ്ട്രിയക്കാരടങ്ങുന്ന വന്‍ ജനാവലി അന്ത്യ ശുശ്രൂഷയില്‍ പങ്കെടുത്തു.  സെമിത്തേരിയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം പൊതുദര്‍ശനത്തിനു വെച്ച ഭൌതിക ശരീരത്തില്‍ പൊതുസമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

publive-image

മൃതദേഹം ഒക്ടോബര്‍ ഒന്നിന് കോതമംഗലം പൈങ്ങോട്ടൂര്‍ ആനത്തൊഴിയിലുള്ള ഭവനത്തിലെത്തിക്കുകയും വൈകുന്നേരം 5 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും രണ്ടാം തീയതി രാവിലെ 10.30 ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും പൈങ്ങോട്ടൂര്‍ സെന്റ്‌ ആന്റണീസ് ഫൊറോനാ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്.

publive-image

പരേതനായ കരിപ്പാത്ത് ജോസഫിന്‍റെയും എല്‍സമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍ , പരേതയായ ടെസ്സിമോള്‍ ബെന്നി ( കുറുപ്പന്തറ ) , മിനിമോള്‍ ഡായി എടപ്പാടിയില്‍, പൈക.  രാജേഷ്‌ ജോസഫ്‌ കരിപ്പാത്ത് (മുന്‍ പഞ്ചായത്ത് മെമ്പര്‍ മരിങ്ങാട്ടുപള്ളി).

കോതമംഗലം പൈങ്ങോട്ടൂര്‍ ,നെടുങ്കല്ലേല്‍ വര്‍ക്കി ജയിംസിന്‍റെയും , എല്‍സിയുടെയും മകനായ നെല്‍സണ്‍ ആണ് ഭര്‍ത്താവ്. ഫ്ലോറിയാന്‍ , ഫിയോണ ,ഫാബിയ എന്നിവരാണ്‌ മക്കള്‍.

publive-image

Advertisment