Advertisment

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ മാർച്ച് 4 തിങ്കളാഴ്ച

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

ഡബ്ലിൻ:  സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് മാർച്ച് 4 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. മാർച്ച് 3 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് ആരംഭിക്കുന്നു.

Advertisment

publive-image

സീറോ മലബാർ ക്രമമനുസരിച്ച് അൻപത് നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4 മണിമുതൽ 6 വരെ ആരാധനയും തുടർന്ന് 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യൂന്നു.

വലിയ നോമ്പിലെ പ്രധാന ദിവസങ്ങൾ

മാർച്ച് 1 - ആദ്യവെള്ളി- സകല മരിച്ചവരുടേയും ഓർമ്മ.

മാർച്ച് 3 - പേത്തർത്താ - അർദ്ധരാത്രി മുതൽ വലിയ നോമ്പ് ആരംഭിക്കുന്നു

മാർച്ച് 4 - വിഭൂതി തിരുനാൾ (ഉപവാസ ദിനം - കടമുള്ള ദിവസം),

മാർച്ച് 6 - ബുധൻ - (Ash Wednesday) ലാറ്റിൻ ക്രമം

മാർച്ച് 17 - സെൻ്റ് പാട്രിക് ഡേ

മാർച്ച് 19- വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ

മാർച്ച് 25 - മംഗളവാർത്താ തിരുനാൾ

ഏപ്രിൽ 12 - നാല്പതാം വെള്ളി (കുരിശിൻ്റെ വഴി - ബ്രേ ഹെഡ്)

ഏപ്രിൽ 14 - ഓശാന ഞായർ

ഏപ്രിൽ 18 - പെസഹാ വ്യാഴം

ഏപ്രിൽ 19 - ദു:ഖ വെള്ളി

ഏപ്രിൽ 20 - ദു:ഖ ശനി

ഏപ്രിൽ 21 - ഈസ്റ്റർ

വാർഷിക ധ്യാനം

ഏപ്രിൽ 13, 14 (ഓശാന ശനി, ഓശാന ഞായർ) താലായിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ

ഏപ്രിൽ 16,17 (ചൊവ്വ, ബുധൻ) ബ്ലാഞ്ചർഡ് സ് ടൗണിൽ വൈകിട്ട് 5 മണിമുതൽ 9 വരെ

ഏപ്രിൽ 19, 20 (ദു:ഖ വെള്ളി, ദു:ഖ ശനി) ലൂക്കനിൽ (പാമേഴ്സ്ടൗണിൽ) രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ

Advertisment