Advertisment

ഡബ്ലിനിലെ സീറോ മലബാർ സമൂഹം ക്രിസ്തുവിന്‍റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ദു:ഖവെള്ളി ആചരിച്ചു. ഈസ്റ്റർ കുർബാന ഒൻപത് കുർബാന സെൻ്ററുകളിൽ

New Update

ഡബ്ലിന്‍:  മനുഷ്യരക്ഷയ്‌ക്കായി കാൽവരികുരിശിൽ മരിച്ച യേശുവിന്റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹം ദു:ഖവെള്ളി ആചരിച്ചു. ലൂക്കൻ, ഫിബ്സ്ബെറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകൾ സംയുക്തമായി പാമേഴ്സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേ ദു:ഖവെള്ളി ശുശ്രൂഷ്കൾ നടത്തി.

Advertisment

publive-image

ധ്യാനം ഇന്നും (വലിയ ശനി) രാവിലെ 9:30 മുതൽ 4 വരെ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള ചാപ്ലിൻ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ പത്തോളം വൈദീകർ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു.

publive-image

താല ഫെർട്ടക്കയിൻ ദേവലയത്തിൽ രാവിലെ 10 മണിമുതൽ നടന്ന ദു:ഖവെള്ളി ആചരണത്തിൽ താല സബ് സോണിലെ താലാ, ബ്ലാക്ക് റോക്ക്, ബ്രേ കുർബാന സെൻ്ററുകളിലെ വിശ്വാസികൾ പങ്കെടുത്തു. ശുശ്രൂഷകൾക്ക് റവ. ഫാ. രാജേഷ് മേച്ചിറാകത്ത് കാർമ്മികത്വം വഹിച്ചു. പീഡാനുഭവ ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചക്ക് നടന്ന നേർച്ച കഞ്ഞിയും പയറും ഭക്ഷണത്തോടെ ദു:ഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മള്‍ സമാപിച്ചു.

publive-image

രാവിലെ 9 നു ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ ബ്ലാഞ്ചർസ്ടൗൺ, ബ്യൂമൗണ്ട്, സോർഡ്സ് കുർബാന സെൻ്ററുകൾ നടത്തിയ ശുശ്രൂഷകൾക്ക് റവ. ഫാ. റോയ് വട്ടക്കാട്ട് മുഖ്യ കാർമ്മികനായിരുന്നു പീഠാനുഭവ വായന, കുരിശിൻ്റെ വഴി തുടങ്ങിയ ശുശ്രൂഷകൾ നടന്നു.

പുത്തൻ വെള്ളം, തീ വെഞ്ചരിപ്പ്, മാമോദീസാ വൃതനവീകരണം തുടങ്ങിയ വലിയ ശനി ശുശ്രൂഷകൾ ഇന്ന് രാവിലെ 9 തിനു ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും, 10 മണിക്ക് താല ഫെർട്ടകയിൻ ദേവാലയത്തിലും, പാമേഴ്സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേയും നടത്തപ്പെടും.

publive-image

ലോകത്തിൻ്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിൻ്റെ സ്മരണപുതുക്കുന്ന ഈസ്റ്റർ ആഘോഷങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. അൻപത് ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും.

ഈസ്റ്റർ കുർബാനയുടെ ക്രമീകരണം:

Tallaght - Church of the Incarnation, Ferttercain - Saturday 7 PM

Lucan - Divine Mercy Church - Satuday 11 PM

Blackrock - Church of the Guardian Angels - Saturday 11 PM

Swords - St. Finian’s Church, Rivervally - Satuday 11:30 PM

Blanchardstown - Church of the Sacred Heart of Jesus, Huntstown - Sunday 9 AM

Bray - St. Fergal’s Church - Sunday 12 Noon

Phibsborough - St. Peter’s Church - Sunday 12:45 PM

Beaumont - Church of the Nativity of our Lord - Sunday 4 PM

Advertisment