Advertisment

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾക്ക് ക്വിസ് മത്സരത്തോടെ ഇന്ന് തുടക്കമാകും

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

നീനാ:  (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓഗസ്റ് 12ന് വൈകിട്ട് നീനാ, ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽവച്ച് നടക്കുന്ന ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങൾക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.

Advertisment

publive-image

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ റഗ്ബി ഗ്രൗണ്ടിൽ വച്ച് 'Annual sports day & Family meet 2019'നടക്കും. അന്നേദിവസം വടംവലി, ക്രിക്കറ്റ്‌, ഫുട്ബോൾ, ചാക്കിലോട്ടം തുടങ്ങി അനേകം മത്സരങ്ങൾ അരങ്ങേറും.

തുടർന്ന് സെപ്റ്റംബർ 14 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് കേരളത്തനിമയാർന്ന രീതിയിലുള്ള ഓണാഘോഷങ്ങളും, കലാപരിപാടികളും,ഓണസദ്യയും നടക്കും.

നീനാ കൈരളിയുടെ 2018-'19 വർഷത്തെ കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിൻസൺ, ജോസ്‌മി ജെനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

publive-image

Advertisment