Advertisment

സ്വിറ്റ്‌സർലൻഡിൽ 30000 കടന്ന് കോവിഡ് 19 ബാധിതർ. 1533 പേർ മരണത്തിന് കീഴടങ്ങി

New Update

സൂറിച്ച്:  രാജ്യത്തെ കോവിഡ് സുരക്ഷയിൽ ക്രമാനുസൃതമായ ഇളവുകൾ നടപ്പാക്കിവരവേ, നിലവിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 30141 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. 1533 പേർ മരണമടഞ്ഞു.

Advertisment

മരണമടഞ്ഞവരിൽ 54.3 ശതമാനം പേർ, 16,372 പേർ സ്ത്രീകളും 45.7 ശതമാനം പേർ, 13,769 പേർ പുരുഷന്മാരുമാണ്.

publive-image

എല്ലാ പ്രായത്തിലുമുള്ളവർക്കും രാജ്യത്ത് രോഗം ബാധിച്ചുവെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ച 50 നും 59 വയസിനുമിടയിലുള്ളവരെയാണ് ഏകദേശം 6137 പേരാണ് രോഗബാധിതർ.

അതുകഴിഞ്ഞാൽ 40 49 വയസിൽ 4724 ഉം മൂന്നാമതായി 30 - 39 വയസുകാരിൽ 4053 പേർ എന്നിങ്ങനെയാണ് രോഗബാധിതർ.

മരണമടഞ്ഞതാകട്ടെ 41.9 ശതമാനം സ്ത്രീകളും 642 ഉം 58.9 ശതമാനം പുരുഷന്മാരുമാണ് 891 പേർ മരണസംഖ്യ ഏറ്റവും കൂടുതൽ 80 വയസിനുമുകളിൽ 1065 പേരും 70 - 79 വയസുകാരിൽ 317 ഉം 60 - 69 വയസിൽ 111 പേരുമാണ്.

രാജ്യത്ത് മെയ് 11 മുതൽ സ്‌കൂളുകൾ, കടകൾ, ലൈബ്രറികൾ, മ്യൂസിയങ്ങൾ, സ്പോർട്സ് റസ്റ്ററന്റുകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിച്ചുതുടങ്ങും.

Advertisment