Advertisment

സ്വിറ്റ്‌സർലൻഡിൽ 25131 രോഗബാധിതർ. മരണസംഖ്യ 857

New Update

സൂറിക്ക്: സ്വിറ്റ്‌സർലൻഡിലെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 25000 കടന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം 25131 ഉം മരണമടഞ്ഞവരുടെ എണ്ണം 557 ഉം ആണ്.

Advertisment

publive-image

രാജ്യത്ത് 53.5 % സ്ത്രീകൾക്ക് രോഗബാധയുണ്ടായപ്പോൾ 46. 5 % പുരുഷൻമാർക്കാണ് കോവിഡ് 19 ബാധിച്ചത്. സ്ത്രീകളുടെ എണ്ണം 13440 ഉം പുരുഷന്മാരുടെ എണ്ണം 11691 ഉം ആണ്.

പ്രായം തിരിച്ചുള്ള രോഗികളുടെ എണ്ണം രാജ്യത്ത് ഇപ്രകാരമാകുന്നു. 10 വയസ്സുവരെയുള്ള കുട്ടികളിൽ 96 പേർക്കും 10 നും 19 നുമിടയിൽ 650, 20 നും 29 നുമിടയിൽ 2969 ഉം 30 നും 39 വയസിനുമിടയിൽ 3305 ഉം 40 നും 49 വയസിനുമിടയിൽ 4014 ഉം 50 നും 59 വയസിനുമിടയിൽ 5265 ഉം 60 നും 69 വയസിനുമിടയിൽ 3183 ഉം 70 നും 79 വയസിനുമിടയിൽ 2534 ഉം 80 വയസിനു മുകളിൽ 3115 ഉം പേർ രോഗികളാണ്.

മരിച്ചവരാകട്ടെ 30 നും 39 വയസിനിടയിൽ 4 ഉം, 40 നും 49 വയസിനുമിടയിൽ 1 ഉം, 50 നും 59 വയസിനുമിടയിൽ 19 ഉം 60 നും 69 വയസിനുമിടയിൽ 65 ഉം 70 നും 79 വയസിനുമിടയിൽ 188 ഉം 80 വയസിനു മുകളിൽ 580 പേരാണ്.

Advertisment