Advertisment

ഹൃദയാഞ്ജലി സംഗീതനിശ: കെസ്റ്ററും ടിമും സ്വിറ്റ്സർലണ്ടിൽ എത്തി

New Update

ബാസൽ: മെയ്‌ 18 നു ബാസൽ ലാൻഡിലുള്ള പ്രാറ്റ്ലെൻ ഗെമയിന്റെയിലെ കുസ്പോ ഹാളിൽ വെച്ച്‌ ഗ്രേസ്‌ ബാൻഡ്‌ സ്വിറ്റ്സർലണ്ടിന്റെ അഭിമുഖ്യത്തിൽ വൈകുന്നേരം 5.30 നു നടത്തപ്പെടുന്ന ഹൃദയാഞ്ജലി സംഗീത നിശയ്ക്കുവേണ്ടി അനുഗ്രഹീത ഗായകൻ കെസ്റ്ററും ടീമും സ്വിറ്റ്സർലണ്ടിൽ എത്തിച്ചേർന്നു.

Advertisment

publive-image

കെസ്റ്ററിന്റെ പുത്രിയും നവഗായികയുമായ കൃപ മരിയ കെസ്റ്ററും ഈ സംഗീത വിരുന്നിൽ പങ്കാളിയാകും. മലയാളത്തിലെ അനുഗ്രഹീതഗായകൻ കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ഈ വർഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയാണ്.

publive-image

മലയാളത്തിലെ എക്കാലത്തെയും അനുഗ്രഹീത ശബ്ദത്തിനുടമ തനിക്ക്‌ ദൈവം നൽകിയ ഇമ്പമാർന്ന ശബ്ദത്തിലൂടെ , താളലയങ്ങളിലൂടെ നാദപ്രപഞ്ചം ഒരുക്കി മലയാളികളുടെ മനസ്സിൽ കുടിയേറിയ കെസ്റ്ററും 1500-ൽ പരം പാട്ടുകൾക്ക്‌ പിന്നണിയൊരുക്കിയ പ്രിൻസ്‌ ജോസഫിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത നിശയിലേക്ക്‌ എല്ലാ സ്വിസ്സ്‌ മലയാളികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

publive-image

Advertisment