Advertisment

കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലന്റിന്റെ പ്രഥമ യോഗം ചേർന്നു

New Update
കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലന്റിന്റെ പ്രഥമ യോഗം ചേർന്നു

സ്വിറ്റ്സർലന്റ്:  കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു.

Advertisment

ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റ്സ ർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പക രാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ്അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗം തുടങ്ങിയത്.

publive-image

പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു.

ഈ നല്ല കാര്യങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള ഒരു പാലം ആകട്ടെ കൈരളി പ്രോഗ്രസ്സിവ് ഫോറം എന്ന് അദ്ദേഹം ആശംസിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ വരും നാളുകളിൽ കെപിഎഫ്എസ് ന്റെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

publive-image

തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ അവരുടെ രാഷ്ട്രീയ സാമൂഹിക കാഴ്ച്ചപ്പാടുകളും അവതരിപ്പിച്ചു. സംഘടനയുടെ ഭാരവാഹികൾ ആയി താഴെ പറയുന്നവരെ നിശ്ചയിച്ചു.

◦ പ്രസിഡണ്ട് -സണ്ണി ജോസഫ്

◦ വൈസ് പ്രസിഡന്റ് ജോയ് പറമ്പേട്ട്

◦ സെക്രട്ടറി -സാജൻ പെരേപ്പാടൻ

◦ ജോയിന്റ് സെക്രട്ടറി സജി നാരകത്തിങ്കൽ

◦ ട്രഷറർ-കുര്യാക്കോസ് മണികുട്ടിയിൽ

◦ പിആർഒ -അൽഫിൻ തെനംകുഴിയിൽ

കമ്മറ്റി മെംബേർസ്

◦ ടോം കുളങ്ങര

◦ ലിജിമോൻ മനയിൽ

◦ ഷെല്ലി ആണ്ടൂക്കാലാ യിൽ

◦ ബിജു നെട്ടൂർവീട്ടിൽ

◦ ജോസ് പെല്ലിശേരി

◦ ജോസ് പുലിക്കോട്ടിൽ

◦ ജേക്കബ് മാളിയേക്കൽ

◦ ജോസ് പറയംപള്ളിൽ

◦ കോ ഓർഡിനേറ്റർ

◦ മനോജ് അവരാപ്പാട്ടു, ടൈറ്റസ് പുത്തൻവീട്ടിൽ.

Advertisment