Advertisment

സ്വിറ്റ്‌സർലൻഡ് ലൈറ്റ് ഇൻ ലൈഫ് - സഹൃദയ - "സാന്ത്വനം മാനവസേവനപദ്ധതി" ഉത്‌ഘാടനം നടന്നു

New Update

"മാനവസേവ" മാധവസേവയാക്കിമാറ്റിയ, സ്വിറ്റസർലന്റിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫ്, മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി & ലൈബ്രറി മുഖാന്തരം നടപ്പിലാക്കുന്ന "സാന്ത്വനം മാനവസേവനപദ്ധതി" 2020 ഫെബ്രുവരി 28 ന്, മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും അനുപമമായ പ്രവർത്തനങ്ങളാണ് ലൈറ്റ് ഇൻ ലൈഫിനെ വ്യത്യസ്തമാക്കുന്നത് എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ, നിർധനരായ 3 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപയും, ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 11 വിദ്യാർഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പും വിതരണം ചെയ്തു.

publive-image

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് മുഖ്യ അതിഥി ആയിരുന്നു.സ്‌കൂൾ വിദ്യാർത്ഥികൾക്കായി, ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസപരിപോഷണ-വ്യക്തിത്വ വികസന പദ്ധതി "വെളിച്ചം" ലൈറ്റ് ഇൻ ലൈഫ് പ്രസിഡൻറ് ഷാജി അടത്തല ഉത്‌ഘാടനം ചെയ്തു.

സഹൃദയയുടെ നവീകരിച്ച ഇ-വിഞ്ജാനകേന്ദ്രത്തിന്റെ ഉത്‌ഘാടനം മുൻമന്ത്രി ജോസ് തെറ്റയിൽ നിവഹിച്ചു. ടി.എൽ.പ്രദീപ് അധ്യക്ഷത വഹിച്ചു.

publive-image

പഞ്ചായത്തു പ്രസിഡന്റ്  ബിബി സെബി, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി, പഞ്ചായത്ത്‌ മെമ്പർമാരായ ആനി ജോസ്, ആതിര ദിലീപ്, ഷീബ ബാബു, വിജി രജി എന്നിവർ പ്രസംഗിച്ചു.

publive-image

ഷൈൻ P ജോസ് പദ്ധതികൾ വിശദീകരിച്ചു. സഹൃദയ സെക്രട്ടറി ലൈജു സ്വാഗതം ആശംസിച്ചു, വനിതാവേദി സെക്രട്ടറി അമ്പിളി നന്ദി പ്രകാശിപ്പിച്ചു. യോഗാനന്തരം, തൊടുപുഴ മ്യൂസിക് ഫിയസ്റ്റ അവതരിപ്പിച്ച ഗാനമേളയും നൃത്ത-കലാ പരിപാടികളും അരങ്ങേറി.

പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി, ലൈറ്റ് ഇൻ ലൈഫിന്റെ മുഖ്യപങ്കാളിത്തത്തോടെ നിർമ്മിച്ച 7 "പുനർജ്ജനി" ഭവനങ്ങളുടെ താക്കോൽദാനം ഫെബ്രുവരി 4 നു കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ - മൂങ്ങാക്കുഴിയിൽ നടക്കും.

Advertisment