Advertisment

സ്വിസ് കേരള വിമൻസ് ഫോറം 2020 - 21 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

സ്വിറ്റ്‌സർലാൻഡ്: സ്വിറ്റസർലണ്ടിലെ സ്വതന്ത്ര വനിതാസംഘടനയായ സ്വിസ് കേരളവിമൻസ് ഫോറം എസ് കെ ഡബ്ള്യു എഫിന് പുതിയ ഭാരവാഹികൾ ആയി.

Advertisment

ഡിസംബറിൽ ചേർന്ന പൊതുയോഗം നിലവിലെ ഭാരവാഹികളെ അവരുടെ നിസ്വാർഥ സേവനത്തിനും മാതൃകാപരമായ പ്രവർത്തനത്തിനു നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

അതോടൊപ്പം പുതിയ ഭാരവാഹികളെകണ്ടെത്തുവാൻ എടുത്ത തീരുമാനപ്രകാരം 2020 - 21 വർഷത്തേക്കുള്ളകാബിനറ്റ് രൂപവൽക്കരിക്കുകയും ചെയ്തു.

publive-image

സ്ത്രീവിവേചനം ആഗോളപരമായി വലിയൊരു പ്രശ്നമായി ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ സമകാലീന പ്രശ്നങ്ങളെ നേരിടുവാൻ ഒരു സ്ത്രീ കൂട്ടായ്മ ഉയർന്നു വരേണ്ടത് കാലത്തിന്റെ ആവശ്യമെന്ന വിളി തിരിച്ചറിഞ്ഞു രൂപവത്കരിക്കപ്പെട്ടതാണ് എസ് കെ ഡബ്ള്യു എഫ്.

ജന്മനാട്ടിലെയും അതോടൊപ്പം സ്വിറ്റസർലണ്ടിലെയുംസ്ത്രീവിവേചനകൾക്കെതിരെ സമയാസമയങ്ങളിൽപ്രതികരിക്കുവാനും വിവേചനം അനുഭവിക്കുന്നവരെ ഒരു കൈ സഹായിക്കുവാനും സംഘടന തുടക്കം മുതൽ ലക്ഷ്യമിട്ടു വരുന്നു.

അറിവും ബൗദ്ധികമായ വളർച്ചയും വിവേചനകളെ ചെറുക്കുവാൻഉപകരിക്കുമെന്ന തിരിച്ചറിവിൽ അതിനു വേണ്ട പ്രവർത്തനങ്ങളും സംഘടന തുടക്കം മുതലേ സ്ത്രീകൾക്ക് വേണ്ടി ചെയ്തു വരുന്നു. അതിന്റെ ഭാഗമായി ക്ലാസ്സുകളും സെമിനാറുകളും സംഘടനയുടെ വാർഷിക അജണ്ടയുടെ ഭാഗമാണ്.

അശരണർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി തുടങ്ങിയിരിക്കുന്ന ഈ ചെറിയ സംരംഭത്തിൽ ഇത് വരെ സഹായിച്ച എല്ലാവര്ക്കും ഈ അവസരത്തിൽ നന്ദി പ്രകടിപ്പിക്കുന്നതിനോടൊപ്പം മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ പൂർണ സഹകരണവും അഭ്യർഥിക്കുന്നതായി പുതിയ ഭാരവാഹികൾ അറിയിച്ചു.

Advertisment