Advertisment

പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ മതേതര സംഘടനകളുടെ നേതൃത്വത്തിൽ സമാധാന പ്രതിക്ഷേധം

New Update

ലണ്ടൻ:  മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയിൽ മോദി ഗവൺമെന്റ് നടപ്പിലാക്കുന്ന പുത്തൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്സും മറ്റു ജനാധിപത്യ മതേതര പാർട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ അണിചേരുന്നു.

Advertisment

publive-image

ഗാന്ധിയൻ മാതൃകയിൽ ഒരു സമാധാനപരമായ പ്രതിക്ഷേധ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നാം തിയതി ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ മെഴുകുതിരികൾ തെളിയിച്ചുകൊണ്ടും, ദേശഭക്തി ഗാനങ്ങൾ ആലപിച്ചു കൊണ്ടുമാണ് ഈ പ്രതിക്ഷേധ പരിപാടിയിൽ ആളുകൾ പങ്കെടുക്കേണ്ടത്.

യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോൺഗ്രസ്, GIF, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോടു കൂടിയാണ് ഈ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment