Advertisment

മാഞ്ചസ്റ്റർ തിരുന്നാളിന് കൊടിയേറി: ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ തിരുന്നാളാഘോഷ ലഹരിയിൽ: ഇന്ന് വൈകിട്ട് 6ന് ഫാ. മാത്യു പിണക്കാട്ട് അർപ്പിക്കുന്ന ദിവ്യബലിയും നൊവേനയും...

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

മാഞ്ചസ്റ്റർ:  യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റി. ഇന്നലെ വൈകുന്നേരം മൂന്നിന് വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ വൈദികരെയും പ്രസുദേന്തിമാരെയും സ്വീകരിച്ചാനയിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

Advertisment

publive-image

തുടർന്ന് ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷകളെ തുടർന്നാണ് കെടിയേറ്റം നടന്നത്. കെടിയേറ്റത്തിന് ശേഷം റവ. ഫാ. മൈക്കൾ ഗാനൻ ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിച്ചു. റവ.ഫാ.ജോസ് അഞ്ചാനിക്കൽ വി.അൽഫോൻസാമ്മ യുടെ നൊവേന അർപ്പിച്ചു. പ്രസുദേന്തി വാഴ്ചയും ഉണ്ടായിരുന്നു. പൗരോഹൃത്തിന്റെ നാല്പത് വർഷം പിന്നിടുന്ന ഫാ.മൈക്കൾ ഗാനന് സീറോ മലബാർ കമ്യൂണിറ്റിയുടെ ഉപഹാരം വികാരി ഫാ.ജോസ് അഞ്ചാനിക്കൽ കൈമാറി.

ഇന്ന് വൈകുന്നേരം നാലിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസലർ റവ.ഫാ മാത്യു പിണക്കാട്ട് ദിവ്യബലി അർപ്പിച്ച് നൊവേനയ്ക്ക് നേതൃത്വം കൊടുക്കും. ജൂലൈ 6 വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാസിക്കൽ മുഖ്യ കാർമികനായി തിരുന്നാളാഘോഷങ്ങൾ നടക്കും.

ശനിയാഴ്ച വൈകുന്നേരം തിരുന്നാളിനോടനുബന്ധിച്ചുള്ള സ്റ്റേജ് ഷോ വിഥിൻഷോ ഫോറം സെൻറിൽ അരങ്ങേറി. വിഥിൻഷോ ഫോറം സെൻററിലെ കാണികളെ ഇളക്കിമറിച്ച് അത്യുഗ്രൻ പെർഫോർമൻസുമായി താരങ്ങൾ വേദിയും മനസ്സും കീഴടക്കി. അറാഫത്ത് കടവിൽ നേതൃത്വം കൊടുത്ത കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ടീമിൽ പ്രശസ്ത പിന്നണി ഗായകരായ സാം ശിവ, സുമി അരവിന്ദ് എന്നിവർ മലയാളം തമിഴ് ഗാനങ്ങളാലപിച്ച് കാണികളുടെ മനം കവർന്നപ്പോൾ

സ്വിസ്വർലാൻഡിൽ നിന്നുമുള്ള അനുഗ്രഹീത ഗായകൻ ബെന്നി മുക്കാടൻ മലയാളഗാനങ്ങളാലപിച്ച് വേദി കീഴടക്കി. കോമഡിയും വൺ മാൻ ഷോയുമായി ടി വി താരങ്ങളായ റെജി രാമപുരം, ഷിനോ പോൾ എന്നിവരും അണിചേർന്നപ്പോൾ മാഞ്ചസ്റ്റർ അടുത്ത് കണ്ട ഏറ്റവും മനോഹരമായതും, മാഞ്ചസ്റ്റർ തിരുന്നാളിൽ ഇതുവരെ നടത്തിയതിൽ ഏറ്റവും മികച്ചതും കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചതുമായ സ്റ്റേജ് ഷോ ആയി ഇന്നലെ നടന്ന പ്രോഗ്രാം.

publive-image

ഇടവക വികാരിയും മാഞ്ചസ്റ്റർ റീജിയൻ കോർഡിനേറ്ററും അനുഗ്രഹീത ഗായകനുമായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ ആലപിച്ച സത്യനായകാ.... എന്ന പ്രസിദ്ധമായ ഭക്തിഗാനത്തോടെയാണ് ഗാനമേളക്ക് തുടക്കം കുറിച്ചത്. തുടർന്ന് മെലഡി യിൽ തുടങ്ങി അടിപൊളി ഗാനങ്ങളിലേക്ക് കത്തിക്കയറിയതോടെ കാണികളൊന്നാകെ ഇളകി മറിഞ്ഞു.

ഇടവേള ഒന്നുമില്ലാതെ നാല് മണിക്കൂർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോയിൽ ഇടവകയിലെ കുട്ടികൾ കൂടി ചേർന്നപ്പോൾ പൊടി പൂരമായി മാറി പരിപാടികൾ. ഗായകരെ ആവേശത്തിലാക്കി കാണികളൊന്നാകെ ഇളകി മറിഞ്ഞപ്പോൾ, ആസ്വാദകരെ നിറഞ്ഞാടാൻ ഗായകരും പരമാവധി പരിശ്രമിച്ചു. ഓർക്കസ്ട്ര ടീമിൽ മനോജ് ശിവ, സാബു ജോസ്, ബേബി കുര്യൻ, രാജേഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

ഫോറം സെന്ററിൽ ട്രസ്റ്റി ബിജോയ് കലാകാരൻമാരെയും കാണികളെയും സ്വാഗതം ചെയ്തതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് റവ.ഫാ. മൈക്കൾ ഗാനൻ, ഇടവക വികാരി റവ.ഫാ ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ സിബി ജെയിംസ്, ജോബി തോമസ്, ബിജോയ് മാത്യു, കലാകാരൻമാർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ യഥാക്രമം സിമി, ബിജു ആന്റണി, സേവ്യർ തോമസ് ഒന്ന് മുതൽ മൂന്ന് വരെ സമ്മാനങ്ങൾ നേടി. പരിപാടിക്കൊടുവിൽ സിബി ജെയിംസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.

ഇന്ന് ജൂലൈ ഒന്ന് തിങ്കളാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ദിവ്യബലിയിൽ മുഖ്യകാർമികനാകും.  നാളെ

ജൂലൈ രണ്ടിന് റവ.ഫാ. നിക്കോളാസ് കേൻ ലത്തീൻ റീത്തിൽ ഇംഗ്ലീഷ് കുർബാന അർപ്പിക്കും.

ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ. സജി മലയിൽ പുത്തൻ പുരയിൽ ദിവ്യബലിക്ക് മുഖ്യകാർമികനാകും.

ജൂലൈ നാലിന് സീറോ മലങ്കര റീത്തിൽ റവ.ഫാ രഞ്ജിത്ത് മടത്തിറമ്പിൽ ദിവ്യബലി അർപ്പിക്കും.

ജൂലൈ 5 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ.ആൻറണി ചൂണ്ടെലിക്കാട്ട് ദിവ്യബലി അർപ്പിക്കും.

എല്ലാ ദിവസവും നൊവേനയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.

publive-image

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 10ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുഖ്യ കാർമ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർ.ജോസഫ് ഡ്രാമ്പിക്കൽ പിതാവിനെയും മറ്റ് വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതാടെ

അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിക്ക് തുടക്കമാകും.

മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്സ് ജോസ് മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി ഭക്തി സാന്ദ്രമാക്കും. ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വദേശിയരും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളിൽ നടക്കും.

പ്രദക്ഷിണത്തിൽ മാർ.തോമാശ്ലീഹായുടെയും, വി.അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. പ്രദക്ഷിണത്തിന് റിഥം ഓഫ് വാറിംഗ്ടൺ ടീമിന്റെ ചെണ്ടമേളം, ഐറിഷ് ബാന്റ് എന്നിവ അകമ്പടിയേകും.

പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹ വിരുന്നോടെയാണ് ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളാഘോഷങ്ങൾ സമാപിക്കുന്നത്.

യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതു മുതൽ ഓരോ വർഷം ചെല്ലുംതോറും കൂടുതൽ പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റർ തിരുനാൾ.

വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരും പാരീഷ് കമ്മിറ്റിയംഗങ്ങളും ചേർന്ന 101 അംഗ കമ്മിറ്റിയാണ് തിരുനാളിന്റെ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:

സിബി ജെയിംസ് - 07886670128

ജോബി തോമസ് - 07985234361

ബിജോയി മാത്യു - 07710675575

ദേവാലയത്തിന്റെ വിലാസം -

ST .ANTONY'S CHURCH,

DUNKERY ROAD,

PORTWAY,

M22 0WR

Advertisment