Advertisment

മേരി ഇഗ്‌നേഷ്യസിന് വെള്ളിയാഴ്ച യുകെയിൽ യാത്രാമൊഴിയേകും

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

യുകെ:  യുക്മ മിഡ്ലാൻഡ്സ് റീജിയന്റെ ആദ്യ പ്രസിഡന്റ് ഇഗ്നേഷ്യസ് പെട്ടയിലിന്റെ ഭാര്യ മേരി ഇഗ്നേഷ്യസിന്റെ ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും യുക്മ കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും.

Advertisment

publive-image

കഴിഞ്ഞ കാലങ്ങളിൽ ദിവ്യബലിയിൽ മേരി ഇഗ്നേഷ്യസ് പങ്കെടുത്തിരുന്ന ഇടവക ദേവാലയത്തിൽ എത്തിക്കുന്ന ഭൗതിക ശരീരത്തിന് യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാതുറകളിൽ പെട്ട നൂറ് കണക്കിനാളുകൾ അവസാനമായി കാണുവാനും, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും കടന്നു വരും.

വെള്ളിയാഴ്ച ദിവ്യബലിക്ക് ശേഷം നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരിക്കും യു കെ പൊതു സമൂഹം മേരി ഇഗ്നേഷ്യസിന് അന്തിമോപചാരം അർപ്പിക്കുന്നത്. മൃതദേഹം പിന്നീട് നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും. ഇഗ്‌നേഷ്യസ് മേരി ദമ്പതികൾക്ക് ജസ്റ്റിൻ, ജൂബിൻ എന്നിങ്ങനെ 2 മക്കളാണുള്ളത്.

കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ നിർവ്വാഹക സമിതി യോഗം മേരി ഇഗ്നേഷ്യസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് ആരംഭിച്ചത്.

പൊതുദർശനം നടക്കുന്ന ദിവസം 25/10/19 വെള്ളിയാഴ്ച 11.45 am

ദേവാലയത്തിന്റെ വിലാസം:

ERDINGTON ABBEY -

PARISH OF SS THOMAS AND EDMUND OF CANTERBURY,

SUTTON ROAD, ERDINGTON,

BIRMINGHAM,

WEST MIDLANDS,

B23 6QL.

Advertisment