Advertisment

യുക്മയുടെ പരിശ്രമം ഫലംകണ്ടു. മന്ത്രിയുടെ ഫലപ്രദമായ ഇടപെടലില്‍ കേരളത്തിലേയ്ക്ക് നേരിട്ട് ഫ്ലൈറ്റ് സര്‍വീസ്

New Update

യു കെ:  കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് പ്രത്യേക ഫ്ലൈറ്റ് സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ ആര​ഭിച്ചപ്പോള്‍ യു. കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ നല്‍കിയ നിവേദനം ഫലം കണ്ടു.

Advertisment

publive-image

രണ്ടാം ഘട്ട ഫ്ലൈറ്റ് സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ പ്രഖ്യാപിച്ചു. ഇതില്‍ യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.

ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള പ്രത്യേക വിമാന സര്‍വീസുകളില്‍ കേരളത്തിലെയ്ക്കും സര്‍വീസുകള്‍ ഉണ്ടാവണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കുകയും അദ്ദേഹവുമായി യുക്മ പ്രസിഡന്റ് മനോജ് പിള്ള ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.

https://www.facebook.com/sathyamonline/videos/230783984881636/

യു.കെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍ എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ യു.കെയില്‍ കുടുങ്ങിയിരുന്നു.

ആദ്യ വിമാനത്തില്‍ പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യുക്മ നേതൃത്വം അറിയിച്ചു.

നിര്‍ണ്ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിച്ചു.

Advertisment