Advertisment

തണലേകിയവർക്ക് തണലായി നിന്ന് സാന്ത്വനം പൂത്തപ്പലം 30 പ്രവാസീ കുടുംബങ്ങൾക്കാണ് ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റ് എത്തിച്ചു കൊടുത്തത്

New Update

മുള്ളേരിയ: നമ്മുടെ നാടിനെ നിർമ്മിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പ്രവാസികൾക്ക് പിന്തുണയുമായി എസ്.വൈ.എസിന് കീഴിലുള്ള സ്വാന്ത്വനം പൂത്തപ്പലം.കോവിഡ് -19 നാടിനെക്കാളേറെ ദുരിതത്തിലാക്കിയിരിക്കുന്ന പ്രവാസികളുടെ വീട്ടിലേക്ക് ഭക്ഷ്യ സാധനങ്ങളെത്തിച്ചു കൊടുത്താണ് സാന്ത്വനം പ്രവർത്തകർ എന്നും തണലായി നിന്നവർക്ക് തണലേകിയിരിക്കുന്നത്.

Advertisment

publive-image

എസ്.വൈ.എസ് 'സാന്ത്വന'ത്തിന്റെ ഈ കരുതൽ,വിദേശത്തു നിന്നും പണമയച്ചാൽ മാത്രം ജീവിതം തള്ളി നീക്കുന്ന പൂത്തപ്പലത്തെ 30 പ്രവാസികളുടെ കുടുംബങ്ങൾക്ക് വലിയൊരാശ്വാസമാണ് നൽകിയിട്ടുള്ളതെന്ന്

പൂത്തപ്പലം ജമാഅത്ത് പ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി പറഞ്ഞു.പ്രവാസി ഭക്ഷ്യ കിറ്റിന്റെ ഉദ്ഘാടനംജി.സി.സി.കമ്മറ്റിയംഗം ഇബ്റാഹീം വി.എ, ജമാ അത്ത് പ്രസിഡന്റ് കെ.പി.മുഹമ്മദ് ഹാജിക്ക് നൽകി നിർവ്വഹിച്ചു.

യുണിറ്റ് എസ്.വൈ.എസ്. പ്രസിഡന്റ് മുസ്ഥഫ അംജദി അൽ അഫ്ളി അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് പുത്തപ്പലം, ഇ.പി.കെ. അബ്ദുല്ല, സി അബ്ദുൽ ഖാദിർ, മുസ്തപ വി.പി., അബ്ദു റഹ്മാൻ സഖാഫി, യൂസുഫ് വളപ്പിൽ, ശംശാദ് ഇ.പി., അബ്ദുന്നാസിർ, അജീർ, സകരിയ്യ കെ.വി.സംബന്ധിച്ചു.

pravasi family
Advertisment