പ്രവാസ ലോകത്തെ അടയുന്ന വാതിലുകൾ

Wednesday, May 15, 2019

– മുബാറക് കാമ്പ്രത്ത്

1980-കളിൽ അമിതമായി തുടങ്ങിയ ശക്തമായ പ്രവാസ ജിവിത സാധ്യതകൾ മലയാളിയുടെയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെയും നെടും തുണികളിൽ ഒന്നായി മാറാൻ അധികം സമയം എടുത്തില്ല.

ജിവിതം കരുപ്പിടിപ്പിക്കാൻ അക്കരപച്ച കണ്ട് ഉരുവിൽ കയറി വന്നവരും നാട്ടിലെ സമ്പത്ത് വിറ്റ്‌ ഇവിടെ കച്ചവടത്തിന് വന്നവരും വലിയ സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളും തീരാ കടത്തിന്റെ കണക്കുപുസ്തകവുമായി ദുരിധങ്ങൾ പേറാൻ തയ്യാറായി വന്നവരും, അങ്ങിനെ കടന്നു വന്നവർ പിൻതലമുറക്കാർക്കായി വാതിലുകൾ തുറന്നിട്ട്‌ ഇന്നത് എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും സ്വദേശികളേക്കാൾ രണ്ടും മുന്നും ഇരട്ടി വിദേശികളും അതിൽ ഭുരിപക്ഷം മലയാളികളും ആയി പരിണമിച്ചു.

കുറഞ്ഞ കാലയളവിൽ സമ്പാദ്യം ഒരുക്കുട്ടി മടങ്ങിയവർ ചുരുക്കം മാത്രം. പലരും സ്വപ്നങ്ങള്ക്ക് മുകളിൽ സൌദങ്ങൾ പണിത് ഒന്നിൽ നിന്നും മറ്റൊന്നിലെക്ക് ഏച്ചു കെട്ടി ജിവിതം തന്നെ പ്രവാസമാക്കി. ഒടുവിൽ രോഗങ്ങളും വാര്ധക്യവും കൈമുതലാക്കി തിരിച്ച് നാട്ടിലേക്ക് വാഹനം കയറിയവരിൽ പലരും ഇന്ന് പ്രവാസ ജിവിതത്തിന്റെ ജിവിക്കുന്ന രക്തസാക്ഷികൾ ആയി നാട്ടിൽ കാണാൻ കഴിയുന്നു.

1991 ലെ ഗൾഫ് യുദ്ധം കേരളത്തിലും പ്രവാസ ലോകത്തും, ഗൾഫ് ഇല്ലെങ്കിൽ എന്ത് എന്ന ചോദ്യം കുറഞ്ഞ കാലത്തേക്ക് എങ്കിലും ഉയര്ന്നു വരുവാൻ കാരണമായി. എന്നാൽ യുദ്ധത്തിൽ നിന്നുള്ള തിരിച്ചു വരവും അമേരിക്കയുടെ ഗൾഫിലേക്കുള്ള ചുവറ്റുവെപ്പും ഗൾഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികളുടെ വിക്ഷണവും എല്ലാം ഗൾഫ് വിണ്ടും പ്രവാസിയുടെ പറുദീസയാാക്കി മാറ്റി.

2000 നു ശേഷം വന്ന ശംബള പരിഷ്കാരങ്ങളും വ്യവസായങ്ങളും മലയാളി പ്രവാസികൾക്കിടയിൽ വലിയൊരു മാറ്റം തന്നെ സൃഷിടിച്ചു. അറബി വീടുകളിലും കൊച്ചു കടകളിലും ബെന്യാമിന്റെ “ആട് ജീവിതങ്ങളായും” ജീവിച്ചിരുന്ന പ്രവാസികൾ ഉദ്യോഗസ്ഥ തലങ്ങളിൽ വ്യാപകമായി ജോലി തേടിയെത്തിത്തുടങ്ങി.

തുടർന്നങ്ങോട്ട് പൂർവികരെ അസൂയാലുക്കളാക്കും വിധം , കത്ത് പാട്ടുകളിലും കത്തുകളിലും ദാമ്പത്യത്തിന്റെ മധുരം നുണഞ്ഞിരുന്ന പ്രവാസി കുടുമ്പസമേതം ഗൽഫുകളിലേക്ക് ചേക്കേരാനും ഇവിടുത്തെ ജീീതതിന്റെ ഭാഗമാകാനും തുടങ്ങി. കൂട്ടായ്മകലും സംഘടനകളും എല്ലാം പ്രവാസിയുടെ തനതായ് നന്മയ്ക്കും നാടിന്റെ ആവശ്യങ്ങൾക്കും മുൻതൂക്കം നല്കി പ്രവാസികൾക്കിടയിൽ വളർന്നു വന്നു.

സാമ്പത്തിക മാന്ദ്യം 2008 ഇൽ ലോകത്തെ വലയ്ച്ചപ്പോഴും കാര്യമായ പ്രതിസന്ധിയില്ലാതെ ഗൾഫ് ലോകം കടന്നു പോയി എന്ന് മാത്രമല്ല, വികസനത്തിന്റെ മുന്നേറ്റം ലോക രാജ്യങ്ങളെക്കാൾ ശരാശരിയിൽ ഈ കാലയളവിൽ ഉയര്ന്നു നിന്നു. 2011 ലെ ടുണിഷ്യ / ലിബിയ / ഈജിപ്ത് / സിറിയ എന്നിവയെ ആട്ടിയുലച്ച മുല്ലപ്പൂ വിപ്ലവം പുതിയ രാഷ്ട്രിയ -അരാഷ്ട്രീയ സമവാക്യങ്ങൾ മധ്യപൂർവേഷ്യയിൽ നിലവില വരുത്തുകയും ഗൾഫിന്റെ മുഖ്യ സാമ്പത്തിക ശ്രോധസ്സായ എണ്ണ വിലയിൽ മാറ്റങ്ങൾ ഇടിവുകൾ സംഭവിക്കുകയും ചെയ്തു.

2014 മുതൽ ലോകം മുഴുവൻ ആശങ്കയോടെ ഉറ്റുനോക്കുന്ന സാമ്പത്തിക രംഗമായി പ്രവാസികളുടെ സ്വപ്നനഗരികൾ മാറിത്തുടങ്ങിയിരിക്കുന്നു. സാമ്പത്തിക ഭദ്രതയും അസ്വാരസ്യങ്ങളും ഒഴിവാക്കാൻ സ്വദേശിവത്കരണം തുടങ്ങിവെച്ച സൗദിയുടെ നിതാക്കത്ത്തിനു ചുവടു പിടിച്ച് വിവിധ രാജ്യങ്ങൾ വിവിധോദേശ സ്വകാര്യവത്കരണം പ്രാവര്ത്തികമാക്കി ത്തുടങ്ങിയിരിക്കുന്നു.

ഈ ലേഖനത്തിന്റെ തലക്കെട്ട് അന്ന്വർഥമാക്കുന്ന സ്ഥിതിവിശേഷം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു എന്നതിനിന്നു തെളിവാണ് സൌദിയിൽ 2016ഫെബ്രുവരിയിൽ പെട്ടെന്ന് പ്രഖ്യാപിക്കുകയും ജൂണിൽ പ്രാവര്ത്തികമാക്കുകയും ചെയ്ത മൊബൈൽ ഫോൺ കടകളിലെ സെയിൽസ്മൻ/ ടെക്നീഷ്യൻ ജോലികള സ്വകാര്യ വത്കരിച്ച നടപടി. ഇതിനോടകം തന്നെ 1,36,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കപ്പെട്ടുകൊണ്ടിരികുന്നു.

അടയുന്ന വാതിലുകൾക്ക് പുറത്ത് നാട്ടിലേക്ക് പെട്ടി കെട്ടുന്ന വഴിമുട്ടിയ പ്രവാസിയും അപ്പുറത്ത് വ്യാകുലതയുമായി നില്ക്കുന്ന പോകാൻ ഇരുക്കുന്ന പ്രവാസിയും ആണു. പരിഹാരം ഇല്ലാത്ത വിധം നിയമനിർമ്മാണങ്ങളിലൂടെ യും എണ്ണ വ്യവസായം തന്നെ സ്വകാര വത്കരിച്ചും എല്ലവര്ക്കും സന്ദേശം നൽകിക്കൊണ്ട് സൗദി തന്നെ മുൻപന്തിയിൽ ഉണ്ട്.

പ്രവാസ ലോകത്ത് നിന്നും നാം അയക്കുന്ന പണത്തിനു നികുതി, വെള്ളം/ വൈദ്യുതി എന്നിവയുടെ ആനുകുല്യങ്ങൾ നിർത്തലാക്കൽ/ സന്ദർശക വിസകളിൽ നിയന്ത്രണം / ആശുപത്രികളിലെ ആനുകുല്യങ്ങളും വിദേശി സ്വദേശി സമയക്രമവും / കച്ചവട സ്ഥാപനങ്ങൾ സ്പോൺസർമാർ പിടിച്ചെടുക്കുന്ന പുതിയ പ്രവണതയും എല്ലാം ഒന്നിച്ചു വായിക്കേണ്ടവയാണു.

പ്രവാസ ലോകത്തെ ഈ മാറ്റം നമുക്ക് മുന്നിൽ ധാരാളം ചോദ്യച്ചിഹ്നങ്ങൾ ബാക്കിയാക്കുന്നുണ്ട്. പ്രവാസം എന്നത്തേയും ഒരു ജീവിത ഉപാതിയല്ല എന്നും ഈ ലോകം സ്വയം പര്യാപ്തത നേടിയാൽ ഇല്ലാതാകുന്ന സ്ഥാനമേ ഉള്ളൂ ഈ ഗൾഫ് രാജ്യത്തെ മിക്ക ജോലികൾക്കും കച്ചവടങ്ങല്ക്കും എന്നതാണ് വസ്തുത.

എന്ത്? എങ്ങനെ ? എന്നിങ്ങനെ തുടങ്ങി നാം തൊഴിലില്ലായ്മയിൽ നിന്നും തുടങ്ങി ഇനിയും ഒരു തിരിച്ച് പോക്കിന് സമയം അടുത്തിരിക്കുന്നു എന്ന് തന്നെ പറയാം. ആരെയും ഭയപ്പെടുത്താൻ അല്ല, നേരത്തെ തയ്യാറായാൽ കേടില്ലാതെ കരപറ്റാം എന്ന ഉണർത്തിക്കൽ മാത്രമാണിത്. യഥർഥതിൽ ഉണരേണ്ടത് നമ്മുടെ സർക്കാരുകൾ കൂടെയാണു.

പ്രവാസിയുടെ തിരിച്ചു വരവിന്റെ കുത്തൊഴുക്ക് തുടങ്ങുന്നതിനു മുൻപേ തന്നെ അവരെ സംരക്ഷിക്കാനുള്ള പദ്ധതികൾ തുടങ്ങാൻ സമയം അധിക്രമിചിരികുന്നു. എന്നാൽ ഘതികേട് എന്ന് പറയട്ടെ, ഈ വിഷയത്തിൽ നാം അലമുറയിട്ട് കരഞ്ഞിട്ടും പലപ്പോഴും ഒന്നും സംഭവിക്കാതെ നിശബ്ദമക്കപ്പെടുന്നത് നമ്മുടെ വരാനിരിക്കുന്ന സുരക്ഷിത്വം ആണു.

പ്രവാസി എന്ന രാഷ്ട്രിയം:

സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിൽ ഒഴിച്ചു കൂടാനാവാത്ത സംഭാവനകൾ പ്രത്യക്ഷമായി കേരളത്തിനു നൽകിയ പ്രവാസി വ്യവസായികളും പരോക്ഷമായി, എന്നാൽ ഭൂരിപക്ഷമായി ഇതിനെ ജീവിതം കൊണ്ട്‌ പിന്താങ്ങിയ തൊഴിലാളി മേഖലയിലെ സാധാരണക്കാരായ പ്രവാസികളും എന്നും ഭരണത്തിന്റെ അവഗണന ഏറ്റു വാങ്ങിയ കറവമാടുകൾ മാത്രമായി ഒതുങ്ങുന്ന അവസ്ഥയാണു നിലവിൽ ഉള്ളത്‌.

രാഷ്ട്രീയമാറ്റത്തിന്റെ ശബ്ദം കേരളത്തിൽ മുഴങ്ങാൻ ആവശ്യമുള്ളത്‌, ജനസംഖ്യയുടെ വലിയൊരു ഭാഗമായ പ്രവാസിക്കും വോട്ടവകാശം നൽകുക എന്നതാണു. അതോടുകൂടെ ഭരണപരിഷ്കാരങ്ങളെ പുറത്ത്‌ നിന്നും വീക്ഷിക്കുന്ന നിസ്പക്ഷ വോട്ടുകൾ രാഷ്ട്രീയ ഗതി നിയന്ത്രിക്കും.

ഇതു പല യാഥാസ്തിതിക രാഷ്ട്രീയ പാപ്പരത്തങ്ങൾക്കും അറുതിവരുത്തും എന്നറിയുന്ന രാഷ്ട്രീയക്കാർ തന്നെയാണു ഇതിന്നു തടസവും. കാരണം പ്രവാസികൾ രഷ്ട്രീയക്കാരുടെ നിലനിൽപ്പിനും ഒത്താശക്കും ഒരൂവിധത്തിലും കൂട്ടുനിൽക്കില്ല എന്ന് അവർക്കറിയാം.

ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വിധത്തിൽ ആണു നിലവിൽ മാറി മാറി വരുന്ന സർക്കാറുകൾ ഭരണം കൈകാര്യം ചെയ്യുന്നത്‌. സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിൽ ഒഴിച്ചു കൂടാനാവാത്ത സംഭാവനകൾ പ്രത്യക്ഷമായി കേരളത്തിനു നൽകിയ പ്രവാസി വ്യവസായികളും പരോക്ഷമായി, എന്നാൽ ഭൂരിപക്ഷമായി ഇതിനെ ജീവിതം കൊണ്ട്‌ പിന്താങ്ങിയ തൊഴിലാളി മേഖലയിലെ സാധാരണക്കാരായ പ്രവാസികളും എന്നും ഭരണത്തിന്റെ അവഗണന ഏറ്റു വാങ്ങിയ കറവമാടുകൾ മാത്രമായി ഒതുങ്ങുന്ന അവസ്ഥയാണു നിലവിൽ ഉള്ളത്‌.

രാഷ്ട്രീയമാറ്റത്തിന്റെ ശബ്ദം കേരളത്തിൽ മുഴങ്ങാൻ ആവശ്യമുള്ളത്‌, ജനസംഖ്യയുടെ വലിയൊരു ഭാഗമായ പ്രവാസിക്കും വോട്ടവകാശം നൽകുക എന്നതാണു. അതോടുകൂടെ ഭരണപരിഷ്കാരങ്ങളെ പുറത്ത്‌ നിന്നും വീക്ഷിക്കുന്ന നിസ്പക്ഷ വോട്ടുകൾ രാഷ്ട്രീയ ഗതി നിയന്ത്രിക്കും. ഇതു പല യാഥാസ്തിതിക രാഷ്ട്രീയ പാപ്പരത്തങ്ങൾക്കും അറുതിവരുത്തും എന്നറിയുന്ന രാഷ്ട്രീയക്കാർ തന്നെയാണു ഇതിന്നു തടസവും. കാരണം പ്രവാസികൾ രഷ്ട്രീയക്കാരുടെ നിലനിൽപ്പിനും ഒത്താശക്കും ഒരൂവിധത്തിലും കൂട്ടുനിൽക്കില്ല എന്ന് അവർക്കറിയാം.

ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ മുൻ തൂക്കം നൽകുന്ന നയങ്ങൾ ആണു സർക്കാറുകൾ നടപ്പിലാക്കേണ്ടത്‌. നിർഭാഗ്യവശാൽ പലപ്പോഴും അവശ്യസേവനങ്ങളുടെ നിയന്ത്രകർക്കും ഉപഭോക്താക്കൾക്കും ഇടയിൽ ഒരു ദല്ലാൾ മാത്രമായി സർക്കാറുകൾ ഞെരുങ്ങിപ്പോകുന്നു . അഴിമതിയും കെടുകാര്യസ്തതയും സുതാര്യമല്ലാത്ത ഇടപാടുകളും സാമുദായിക പ്രീണന നയവ്യതിയാനങ്ങളും എല്ലാം സർക്കാറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുകയും.

പൊതുജനത്തളുടെയും വിവിധ സുരക്ഷാ നിബന്ധനകളുടെയും മാനദണ്ഢങ്ങളിൽ വികസനത്തിന്റെ പേരിൽ വിട്ടു വീഴ്ച്ചകൾ ചെയ്യില്ല എന്ന് തീരുമാനിക്കുന്ന സർക്കാർ ആണു നമുക്കാവശ്യം. അത്തരത്തിൽ രാഷ്ട്രീയക്കാർ കടും പിടുത്തത്തിനു തയ്യാറാകുമ്പോൾ ഗതിയില്ലാതെ പ്രീണനങ്ങളിലൂടെ കാര്യസാധ്യവും കൊള്ളലാഭവും നടത്തുന്നവരും, അഴിമതിക്ക്‌ ചുക്കാൻ പിടിക്കുന്നവരും ഒന്നുകിൽ അവരുടെ നിലപാടുകൾ മാറ്റും അല്ലെങ്കിൽ പതുക്കെ പിൻ മാറും.

ഇതിന്റെ ഫലമായി, വികസനത്തിന്റെ മുടക്ക്‌ മുതൽ സർക്കാറിൽ നിലനിൽക്കുകയും അതിന്റെ ഫലം പൂർണ്ണമായും ജനങ്ങൾക്ക്‌ ലഭിക്കുകയും ചെയ്യും. ആരോഗ്യവും വിദ്യാഭ്യാസവും ധാതു സമ്പത്തും സേവനവും ഭക്ഷണവും സൗകര്യങ്ങളും ഭാവിയും തന്നെ നഷ്ടപ്പെട്ട നമുക്ക്‌ ഇനിയും എന്താണു നഷ്ടപ്പെടാൻ ബാക്കിയുള്ളത്‌. ?

എല്ലാ ജില്ലയിലും മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽ കോളേജുകളും വരുന്നത്‌ ഒരു വികസനനേട്ടം ആയി കാണാൻ ബുദ്ധിമുട്ടാണു. നിറഞ്ഞു കവിയുന്ന ആശുപത്രികളും ആളുകൾ ക്യൂ നിൽക്കുന്ന ക്ലിനിക്കുകളും മെഡിക്കൽ സ്റ്റോറുകളും പ്രതിനിധീകരിക്കുന്നത്‌ ആരോഗ്യം നഷ്ടപ്പെടുന്ന ജനതയെയും അനാരോഗ്യത്തെ ചൂഷണം ചെയ്യുന്ന മരുന്ന് ലോബികളെയും ആണു. ( തിരിച്ചറിയുക, ആരോഗ്യമുള്ള ജനതയ്ക്കേ സമ്പന്നമായ ഒരു രാജ്യം നിർമ്മിക്കാൻ കഴിയൂ !)

പാർട്ടിയുടെ നിലപാടുകൾക്കനുസരിച്ച്‌ നിറം മാറുന്ന യാഥാസ്ഥിതിക രാഷ്ട്രീയം അല്ല. രാഷ്ട്രത്തിന്റെ ജനതയുടെ ആവശ്യകതയിൽ ഊന്നിയുള്ള രാഷ്ട്രീയമാണു ആവശ്യം. രാഷ്ട്രം എന്നത്‌ സംതൃപ്തരായ ഒരു കൂട്ടം ജനതയാണെന്നും രാഷ്ട്രത്തിന്റെ അഖണ്ഢത എന്നത്‌ ആ ജനതയുടെ സംതൃപ്തിയിൽ നിന്നുണരുന്ന ജീവിത നിലനിൽപ്പിന്റെ ആവശ്യകതയാണു എന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ആയതിനാൽ ജനകീയ ആവശ്യങ്ങൾക്ക്‌ മുൻ തൂക്കം നൽകി അവരുടെ ജീവിതത്തിനു തണലാകുന്ന രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി ഒരു സർക്കാർ പ്രവർത്തിക്കുമ്പോൾ, നാം നേടുന്നത്‌ സുശക്തമായ ഒരു രാഷ്ട്രമാണു. വിദ്യാഭാസ, ആരോഗ്യ, ഭക്ഷണ, ഗതാഗത മേഖലയിൽ ഈ നിലപാട്‌ നല്ല ഗുണം ചെയ്യും. അതിന്നു കഴിവുള്ളവരെ മാത്രം തിരഞ്ഞെടുക്കാൻ ജനങ്ങളും ശ്രധിക്കണം എന്നതാണു പ്രധാന വസ്തുത.

പാർട്ടികളുടെ പരസ്യ പ്രചാരണങ്ങളിൽ നിന്നും അല്ലാതെ മുൻ കാല പ്രവർത്തങ്ങളെയും മുന്നോട്ട്‌ വെക്കുന്ന പത്രികയെയും മുൻ നിർത്തി ജനം സ്വതന്ത്രമായി തീരുമനിച്ച്‌ വോട്ട്‌ ചെയ്യുമോൾ ജനാധിപത്യത്തിന്റെ ഗുണഫലം ജനങ്ങൾക്ക്‌ ലഭിക്കും അതിന്നായി നമുക്ക്‌ മുന്നിട്ടിറങ്ങാം

ബധൽ സംവിധാനം എങ്ങനെ പ്രാവർത്തികം ആക്കാം എന്ന് ഇനി പ്രവാസിയെങ്കിലും ചിന്തികേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ നടുക്കടലിൽ ഒറ്റപ്പെടുന്നവന്റെ നിസ്സഹായതുമായി ലക്ഷക്കണക്കിനു പ്രവാസികൾ നാട്ടിൽ അലഞ്ഞു തിരിയും . ചെറിയ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ച് നാട്ടിൽ (ഇന്ത്യയിൽ എവിടെയും) വലിയ / ചെറിയ സംരഭങ്ങൾ തുടങ്ങുക എന്നതാണു ഏറ്റവും ഫലവത്തായ ആശയം.

വൻ പദ്ധതികൾക്ക് തലവെച്ച് പെട്ടെന്ന് മെച്ചം പഭിക്കാൻ ശ്രമിച്ച് തകര്ന്നു വീണ പ്രമുഖർ നമുക്ക് മുന്നില് ഉദാഹരണനങ്ങൾ സൃഷ്ടിച്ചിട്ടിട്ടുണ്ട്. എല്ലാം പാഠമായി ഉള്കൊണ്ട് നിലനില്പ്പിന്റെ ജീവിത പോരാട്ടം തുടരാൻ എല്ലാ പ്രവാസിക്കും കഴിയട്ടെ എന്ന് ആശംസിച്ചു കൊള്ളട്ടെ

“മാറ്റം നമ്മൾ നമ്മിൽ തുടങ്ങി, നാടിനെ ശോഭനമാക്കീടാം”

×