Advertisment

ഷാർജ കെ.എം.സി സി എജ്യു ഫെസ്റ്റ് 2020 ജനുവരി 10 ന്

New Update

ഷാർജ:  ഷാർജ കെ എം സി സി ജനുവരി 10 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന എജു ഫെസ്റ്റിൽ വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ മേഖലയിൽ പ്രയോജനകരമായ ഒട്ടേറെ സെഷനുകൾക്ക് അക്കാദമിക് മേഖലയിലെ പ്രഗത്ഭർ നേതൃത്വം നൽകുന്നു.

Advertisment

രണ്ട് ലക്ഷം ദിർഹം വരെ മൂല്യമുള്ള സ്കോളർഷിപ്പ് ലഭിക്കുന്ന യു - സാറ്റ് അഭിരുചി പരീക്ഷയാണതിൽ പ്രധാനം . ഇതിൽ 95 ശതമാനം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രഫ.പി.സി തോമസ് നേതൃത്വം നൽകുന്ന യു.എഇ യിലെ അംഗീകൃത കോച്ചിംഗ് സെന്ററിൽ സൗജന്യമായി മെഡിക്കൽ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ കോഴ്സിന് അവസരം ലഭിക്കുന്നു.

publive-image

വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് നടക്കുന്ന പ്രഥമ സെഷനിൽ കരിയർ മേഖലയിലെ പ്രഗത്ഭനായ ഡോ.സംഗീത് ഇബ്രാഹിം വിദ്യാർത്ഥികളുമായി സംവദിക്കുന്നു. രണ്ടാം സെഷനിൽ നിർമ്മിത ബുദ്ധി ഭാവിയിലെ സാധ്യതകളെക്കുറിച്ച് പ്രശസ്തനായ ഹാനൂൻ അബ്ദുൽ റഷീദ് നടത്തുന്ന പരിചയം .

മൂന്നാമത്തെ സെഷനിൽ ലോകത്തിലെ ഏറ്റവും പ്രായം കുറക്ക സി.ഇ.ഒ എന്ന നിലയിൽ പ്രശസ്തനായ ആദിത്യ രാജേഷുമായി മുഖാമുഖം .വൈകിട്ട് ഐഐടി എക്സ്പേർട്ടായ പ്രശാന്ത് നാരായണൻ കുട്ടികളുടെ ഭാവി എങ്ങിനെ കരുപ്പിടിപ്പിക്കാം എന്ന വിഷയം ചർച്ച ചെയ്യുന്നു.

അവസാന സെഷനിൽ മെഡിക്കൽ എഞ്ചിനിയറിംഗ് കോഴ്സുകളും സാധ്യത ക ളും എന്ന വിഷയം ഈ രംഗത്തെ വിദഗ്ദ ട്രെയിനർ സുനേഷ് അവതരിപ്പിക്കുന്നു .

എജു ഫെസ്റ്റ് 2020 ബ്രോഷർ ദുബായ് ഇന്ത്യൻ കോൺസുലർ ജനറൽ വിപുൽ പ്രകാശനം ചെയ്തു. ചടങ്ങിൽ പി.കെ അൻവർ നഹ ,ഷാർജ കെ.എം സി സി ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ ,ജന. സെക്രട്ടറി അബ്ദുൽ ഖാദർ ചക്ക നാത്ത് , സെയ്തു മുഹമ്മദ് ,മുസ്തഫ മുട്ടുങ്ങൽ , വഹാബ് നാട്ടിക സംബന്ധിച്ചു.

Advertisment