Advertisment

ഷാർജ കൊടുങ്ങല്ലൂർ മണ്ഡലം കെഎംസിസി സ്നേഹ സംഗമം ബ്രോഷർ പ്രകാശനം ചെയ്തു

New Update

ഷാർജ:  പിറന്ന നാടിന്റെ പൈതൃകവും, സംസ്ക്കാരവും, സൗഹൃദവും, സ്നേഹവും പങ്കുവെക്കുന്നതിനു വേണ്ടി നാട്ടിലും ഗൾഫിലുമായി ഷാർജ കൊടുങ്ങല്ലൂർ മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന ഗ്രാമോത്സവം പ്രഖ്യാപനത്തിന്റെ ഭാഗമായി ഏപ്രിൽ 26 വെള്ളിയാഴ്ച സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.

Advertisment

publive-image

രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ കെ എം സി സി പ്രസിഡന്റ് ടി കെ അബ്ദുൽ ഹമീദ് പി കെ അൻവർ നഹ സാഹിബിനു നൽകി പ്രകാശനം ചെയ്തു. ബ്രോഷർ പ്രകാശന ചടങ്ങിൽ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് വി എ നുഫൈൽ അദ്ദ്യക്ഷത വഹിച്ചു.

ഷാർജ കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുല്ല ചേലേരി, സെക്രട്ടറി ബഷീർ ഇരിക്കൂർ, കെ എം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് ആർ ഓ ബക്കർ, ജനറൽ സെക്രട്ടറി റഷീദ് നാട്ടിക, സെക്രട്ടറി എം എ ഹനീജ്, ഫോക്കസ് അഡ്വെർടൈസ്മെന്റ് മാനേജിങ് ഡയറക്ടർ ഹനീഫ മുള്ളൂർക്കര, കെ എസ് ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ സ്വഗതവും ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.

മണ്ഡലം ഭാരവാഹികളായ പി എ ഹംസ, അഡോക്കറ്റ് ഫാസിൽ, വി ബി സകരിയ, അബ്ദുൽ റസാക്ക്, ടി എം അൻസാർ, ശംസുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസ്തുത സ്നേഹ സംഗമത്തിൽ കലാ-കായിക മത്സരങ്ങൾ, കുട്ടികൾക്കും, സ്ത്രീകൾക്കും വേണ്ടിയുള്ള പ്രത്യക മത്സരങ്ങൾ ഉണ്ടായിരിക്കും.

Advertisment