Advertisment

ദുബൈ കെ.എം.സി.സി: മുസ്തഫ തിരൂരും അഡ്വ:സാജിദ് അബൂബക്കറും ചുമതലയേറ്റു

New Update

ദുബൈ:   ദുബൈ കെ.എം.സി.സിയുടെ പുതിയ ജന:സെക്രട്ടറിയായി മുസ്തഫ തിരൂരും, സീനിയർ സെക്രട്ടറിയായി അഡ്വ: സാജിദ് അബൂബക്കറും ചുമതലയേറ്റു.

Advertisment

ദുബൈ കെ.എം.സി.സി യുടെ അകവും പുറവും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കെ.എം.സി.സി രക്ഷാധികാരികളുടെയും നേതാക്കളുടെയും സാന്നിദ്യത്തിലായിരുന്നു ചടങ്ങ്.

publive-image

ചുമതലയേൽക്കൽ ചടങ്ങ്, പ്രവർത്തകർ ശരിക്കും ആഹ്ലാദത്തോടെ വരവേറ്റു. ഡോ: പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹാമിദ് കോയമ്മ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. എളേറ്റിൽ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു.

എ.പി.ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. യഹയ തളങ്കര, സി.കെ.മജീദ്, പി.കെ.അൻവർ നഹ, എ.സി.ഇസ്മായിൽ, അനുമോദന പ്രസംഗങ്ങൾ നിർവ്വഹിച്ചു.

യൂത്ത് ലീഗ് നേതാവ് ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹംസ തൊട്ടി സ്വാഗതവും,അഡ്വ: ഖലീൽ നന്ദിയും പറഞ്ഞു.

Advertisment