Advertisment

'വേണം ലീഗ് പാര്‍ലമെന്റില്‍' ഗ്ലോബല്‍ ലോഞ്ചിംഗ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ദുബായിൽ നിര്‍വഹിച്ചു

New Update

ദുബൈ:  ഇന്ത്യൻ യൂണിയന്‍ മുസ് ലിംലീഗിന്റെ പുതിയ കാലഘട്ടത്തിലെ ദൗത്യവും ചരിത്രപ്രാധാന്യവും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് ദുബൈ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി അവതരിക്കുന്ന 'വേണം ലീഗ്‌ പാര്‍ലമെന്റില്‍' എന്ന വീഡിയോ ക്യാപ്സ്യൂൾ ദൃശ്യാവിഷ്കാരത്തിന്റെ ഗ്ലോബല്‍ ലോഞ്ചിംഗ് മുസ് ലിംലീഗ് ദേശീയ നിര്‍വാഹക സമിതി ചെയര്‍മാന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

Advertisment

publive-image

പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും ഉദ്ദേശ്യലക്ഷ്യങ്ങളും ദുരുദ്ദേശപരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ മുസ് ലിംലീഗ് പാര്‍ട്ടി അനുവര്‍ത്തിച്ച് വരുന്ന മുന്നേറ്റവും, സാന്നിധ്യവും പദ്ധതി ആവിഷ്കാരങ്ങളും ബോധ്യപ്പെടുത്തുന്നതിനും അവബോധം നല്‍കുന്നതിനുമാണ് വിവിധങ്ങളായ വീഡിയോ ക്യാപ്സ്യൂളുകളിലൂടെ ദൃശ്യാവിഷ്കാരം നടത്തിയത്. ദുബൈ കെ എം സി സി നേതാവ് പി.കെ അന്‍വര്‍നഹ യാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഇ സാദിഖലിയുടേതാണ് രചന.

ദുബൈ ഫ്ലോറ ഗ്രീക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബൈ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. വി. നാസർ ക്യാമ്പയിൻ വിശദീകരണം നടത്തി.

ദുബൈ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ഈ ഹ്രസ്വ ദൃശ്യാവിഷ്കാരനിര്‍മ്മാണ ത്തിന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ മാര്‍ക്കറ്റിംഗ്‌ സ്ഥാപനമായ ഗലേറിയ സോഷ്യല്‍ മീഡിയ മേധാവി ഹാഷ് ജവാദാണ് സാങ്കേതികസഹായം നല്‍കിയത്.

ഡോ: അൻവർ അമീൻ, മുസ്തഫ ഹാജി തൃശൂർ, യൂസഫ് ഹാജി ഓഞ്ചിയം,കെഎംസിസി നേതാക്കളായ കെ പി എ സലാം,ഒ ടി സലാം, കരീം കാലടി, ജലീൽ കൊണ്ടോട്ടി, മുജീബ് കോട്ടക്കല്‍, സക്കീര്‍ പെരിന്തല്‍മണ്ണ , നൗഫല്‍ വേങ്ങര, ശിഹാബ് ഏറനാട്, ഷമീം ചെറിയമുണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment