Advertisment

പള്ളൂർ ഗവണ്മെന്റ് ആശുപത്രി രോഗികൾക്ക് ദുബൈ മാഹി കെഎംസിസി ഭക്ഷണസാധനങ്ങൾ നൽകി

New Update

വണ്മെന്റ് ഫണ്ട് ലഭിക്കാത്തതിനാൽ രോഗികൾക്ക് നൽകുന്ന ഭക്ഷണം മുടങ്ങിയ പള്ളൂർ ഗവണ്മെന്റ് ആശുപത്രിയിൽ ഒരു മാസത്തെ ഭക്ഷണത്തിനാവശ്യമായ പലവ്യഞ്ജനങ്ങളും പ്രസ്തുതകാലയളവിലെ പച്ചക്കറികൾക്ക് ആവശ്യമായ തുകയും ദുബൈ മാഹി കെഎംസിസി ആശുപത്രി അധികൃതർക്ക് കൈമാറി.

Advertisment

publive-image

ഇന്ന് കാലത്ത് പള്ളൂർ ഗവണ്മെന്റ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ട് സിഎച്ച് മൊയ്തു ദുബൈ കെഎംസിസി മുൻ സംസ്ഥാന ട്രഷറർ എസി ഇസ്മായിൽ എന്നിവർ ചേർന്ന് മാഹി എംഎൽഎ വി രാമചന്ദ്രൻമാസ്റ്റർ, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. എസി ഇസ്ഹാഖ്‌ എന്നിവർക്ക് കൈമാറി.

പ്രവാസലോകത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും നാട്ടിലെ സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ നിരന്തരഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കെഎംസിസി നിർധനരും നിരാലംബരുമായ രോഗികൾക്ക് വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ മഹത്തായ സന്ദേശമാണ് കൈമാറുന്നതെന്ന് എംഎൽഎ രാമചന്ദ്രൻ മാസ്റ്റർ അറിയിച്ചു.

മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡണ്ട് എ ശറഫുദ്ധീൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയും പള്ളൂർ സി എച്ച് സെന്റർ പ്രസിഡന്റുമായ ഇസ്മായിൽ ചങ്കരോത്ത്, മാഹി കെഎംസിസി ട്രഷറർ ഫസൽ മുഹമ്മദ് പന്തക്കൽ, തലശ്ശേരി കെഎംസിസി വൈസ് പ്രസിഡന്റ് ഫൈസൽ ചൊക്ലി, ജലാൽ പാറാൽ, മുത്തലിബ് (സൗദി കെഎംസിസി), സൈനുദ്ധീൻ തങ്ങൾ, ഡോ. ജെബിൻ ഇസ്ഹാഖ് എന്നവർ പങ്കെടുത്തു.

Advertisment