Advertisment

ദുബൈയിൽ സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് ഫെബ്രുവരി ഏഴിന്

New Update

ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി. സംഘടിപ്പിക്കുന്ന നാലാമത് എഡിഷൻ സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച മംസാർ കൾച്ചറൽ & സൈൻറിഫിക് അസ്സോസിയേഷൻ ഹാളിൽ വെച്ചു നടത്തുവാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

Advertisment

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദർശനങ്ങളും,വീക്ഷണങ്ങളും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന രീതായിലാണ് കഴിഞ്ഞ ഇന്റ നാഷണൽ സമ്മിറ്റുകൾ സംഘടിപ്പിക്കപ്പെട്ടത്.

publive-image

സയ്യിദ് ശിഹാബ് തങ്ങളെക്കുറിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശിതമായ SL0GAN OF THE SAGE എന്ന ഇംഗ്ലീഷ് പതിപ്പ് പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരി സബ്രീന ലീ യിലൂടെ ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു എന്നതാണ് നാലാമത് സയ്യിദ്‌ ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റിന്റെ പ്രത്യേകത.

പ്രവർത്തക സമിതി യോഗം ബാംഗ്ലൂർ കെ.എം.സി.സി.പ്രസിഡന്റ് നൗഷാദ് സാഹിബ് ഉദ്ഘാടനം ചെയ്തു.ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു.

പി.കെ.അൻവർ നഹ (ചെയർമാൻ) മുസ്തഫ തിരൂർ (ജന:കൺവീനർ) ചെമ്മുക്കൻയാഹുമോൻ (ഖജാഞ്ചി ) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് സംഘാടക സമിതി രൂപീകരിച്ചു.

പി.കെ.അൻവർ നഹ,മുജീബ് ജൈഹൂൻ.കെ.പി.എ.സലാം, ആർ.ശുക്കൂർ, കെ.പി.പി .തങ്ങൾ, പി.വി.നാസർ, സിദ്ധീഖ് കാലൊടി, ജലീൽ കൊണ്ടോട്ടി, കരീം കാലടി,ഷക്കീർ പാലത്തിങ്ങൽ, ശിഹാബ് ഏറനാട്,

ഫക്രുദ്ധീൻമാറാക്കര, ഷമീം ചെറിയമുണ്ടം, ഇ.ആർ.അലി മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.മുജീബ് കോട്ടക്കൽ സ്വാഗതവും, കുഞ്ഞിമോൻ എരമംഗലം നന്ദിയും പറഞ്ഞു.

Advertisment