Advertisment

ദുബൈയിൽ റോസാ പുരസ്‌കാരം 2020 സമ്മാനിച്ചു

New Update

ദുബൈ:  റോസാ (ഫാറൂഖ് റൗളത്തുൽ ഉലൂം അലുമിനെ യു എ ഇ ചാപ്റ്റർ ) പൂർവ്വ വിദ്യാർത്ഥിയും പ്രശസ്‌ത്ര എഴുത്തുകാരനുമായ നൗഷാദ് വടകരയുടെ കൂട്ട് (മൊഴി മുത്തുകൾ ) എന്ന രചനയുടെ പുസ്തക ചർച്ചയും അദ്ദേഹത്തിനുള്ള റോസാ പുരസ്‌കാരം 2020 ആദരവും നൽകുന്ന ചടങ്ങ് പി. കെ അൻവർ നഹ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ദുബൈ പോലീസ് മേജർ ഫഹദ് ജാസ്സിം അൽഖാസ് നൗഷാദ് വടകര യെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു.  സിദീഖ് മുഹമ്മദ്‌ ആലുവ അധ്യക്ഷൻ ആയ ചടങ്ങിൽറോസാ പ്രസിഡന്റ്‌ ഇസ്ഹാഖ് സാഹിബ്‌ പുസ്തക പരിചയം നടത്തി.

അറ്റ്ലസ് രാമചന്ദ്രൻ, അഷ്‌റഫ്‌ താമരശ്ശേരി, എൻ എം സി  ഗ്ലോബൽ വൈസ് ചെയർമാൻ അഡ്വ. ആഷിക്, ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട്‌ അബ്ദു ഖാദർ, ടെലിവിഷൻ അവതാരക ശോജ സുരേഷ്, കൊല്ലം ഹിലാൽ,എം. കെ മുഹമ്മദ്‌ അലി, റൗഫ് മാത്തോട്ടം  യുവഗായകൻ റാഷിദ്‌ ഖാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

publive-image

ജീവിത യാത്രയിൽ നിന്ന് നൗഷാദ് വരച്ച മൊഴി മുത്തുകൾ വരും തലമുറക്ക് ഒരു വഴികട്ടിയായിരിക്കുമെന്നു പുസ്തക ചർച്ചയിൽ വിലയിരുത്തി.തന്റെ എഴുത്ത് ജീവിതത്തിലെ ഒരു അമര സ്മരണയായി ഇ വേദി ഉണ്ടാകുമെന്നും വീണ്ടും എഴുതുവാനുള്ള പ്രചോദനമാണ് ഇത്തരം സദസ്സ് സമ്മാനിക്കുന്നത് എന്നും പ്രതി സ്പദനത്തിൽ നൗഷാദ് വടകര പറഞ്ഞു.

പ്രൗഢ മായ സദസ്സിന്  ബദ്‌റുദിച്ച സ്വാഗതവും, അബ്ദുസമദ് നന്ദിയും  രേഖപ്പെടുത്തി.

 

Advertisment